May 2, 2024

ദേശസാൽകൃത ബാങ്ക്: വെണ്ണിയോട്ടെ ഹർത്താൽ പൂർണം

0
Tuewdl22
വെണ്ണിയോട്: കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണിൽ ദേശസാൽകൃത ബാങ്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് കൂട്ട ധർണയും ടൗണിൽ ഹർത്താലും നടത്തി. രാവിലെ ഒമ്പതു മണി മുതൽ ഒരു മണിവരെയാണ് ഹർത്താൽ ആചരിച്ചത്. ഉച്ചവരെ കടകൾ അടഞ്ഞുകിടന്നു. ധർണ സമരം മുൻ.എം.എൽ.എ എം.വി. ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഇന്ത്യ യുഗത്തിൽ ബാങ്കിങ് സേവനം കോട്ടത്തറയിലെ സാധാരണ ജനവിഭാഗങ്ങൾക്കും പ്രാപ്യമാവാൻ ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും ഇക്കാര്യത്തിൽ ആക്ഷൻ കമ്മിറ്റിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗഫൂർ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.സി. ദേവസ്യ, വി.സി. അബൂബക്കർ, ജോസഫ് വളവനാൽ, ടി.ജി. ശങ്കരൻ, സി.എൻ. സതീഷ്കുമാർ, കെ.കെ. മുഹമ്മദലി, എം.വി. ടോമി, ഇ.ആർ. ബാലൻ, കെ. പോൾ, കെ.കെ. നാസർ, പി. അസു, ടി. സത്താർ എന്നിവർ സംസാരിച്ചു. മോയിൻ മുണ്ടോളി, വി.ഡി. രാജു, ശാരദ മണിയൻ, ഒ.എസ്. സുരേഷ് ബാബു, ബേബി പുന്നക്കൻ, എ. ഗഫൂർ, എം. അബൂബക്കർ, ഡോ.പി.വി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *