May 3, 2024

പതിവ് തെറ്റിക്കാതെ നബിദിന റാലിക്ക് മധുരവുമായവരെത്തി

0
M2u05754 20171201165714
മാനന്തവാടി: നബിദിനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്ക് സ്‌നേഹ സേേന്ദശം പകര്‍ന്നു കൊണ്ട് വിവധ സ്ഥലങ്ങളില്‍ ഇതര മതസ്ഥരുടെ കൂട്ടായ്മയിലും തനിച്ചും മധുരം വിതരണം ചെയതു.
മാനന്തവാടി കല്ലിയോട്ട്കുന്നില്‍ കഴിഞ്ഞ 13 വര്‍ഷമായി കല്ലിയാട്ട്കുന്ന് ഗേപാലകൃഷ്ണനാണ് പായസ വിതരണം നടത്തുന്നത്.ടൗണിലെ ടൈലര്‍ഷോപ്പില്‍ ജോലി ചെയ്യുന്ന ഗോപാലകൃഷ്ണനെന്ന നാട്ടുകാരുടെ ബാബുവും ഭാര്യയും രണ്ട് മക്കളും ചേര്‍ന്നാണ് 200 ഓളം പേര്‍ക്കുള്ള പായസം വീട്ടില്‍ നിന്നുണ്ടാക്കി കോഴിക്കോട് റോഡില്‍ വെച്ച് കല്ലിയോട്ട് കുന്ന് ഹയാത്തുല്‍ മുസ്ലിമീന്‍ മഹല്ല് കമ്മിറ്റി നടത്തുന്ന നബിദിന ഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നബിദിന റാലിയില്‍ വിതരണം ചെയ്യുന്നത്.ആരോടും പണം വാങ്ങാതെ സ്വന്തമായി ചിലവഴിച്ചാണ് പായസത്തിനുള്ള പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നത്.പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും പായസവിതരണം നടത്തി.നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് കെ എം മുഹമ്മദ്.ശറഫുദ്ധീന്‍ കെ;കബീര്‍ മാനന്തവാടി കെ എം സിദ്ധീഖ്,ഹാരിസ് ,കെ, സലാം പി എന്നിവര്‍ നേതൃത്വം നല്‍കി
തരുവണ കോക്കടവ് ഉപ്പന്നട നിവാസികള്‍ ഈ വര്‍ഷവും പായസവിതരണം നടത്തി.തരുവണ കോക്കടവ് ഹയാതുല്‍ ഇസ്ലാം മഹല്ല് കമ്മറ്റി നടത്തുന്ന നബിദിന ഘോഷയാത്രക്കാണ് കഴിഞ്ഞ നാല് വര്‍ഷമായി ഉപ്പന്നടയിലെ വിവിധ മതവിശ്വസികള്‍ ചേര്‍ന്ന് സൗഹൃദം വിളിച്ചോതി പായസ വിതരണം സംഘടിപ്പിക്കുന്നത്.കോക്കടവ് പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ഘേഷയാത്ര ഉപ്പുന്നട ഭജനമഠം കവലയിലെത്തി സൗഹൃദ പായസം കുടിച്ച് കുട്ടികളുടെ ദഫ് മുട്ടു് കലാപരിപാടിയും നടത്തിയ ശേഷമാണ് തിരിച്ചു പോവുന്നത്.ഘോഷയാത്രയിലെത്തുന്നതും പരിസരവാസികളുമായ മുന്നൂറോളം പേര്‍ക്കണ് ഉപ്പുന്നടയിലെ കൂലിത്തൊഴിലാളികളും സാധാരണക്കാരുമായ പ്രദേശവാസികള്‍ സ്വന്തമായി പണം കണ്ടെത്തി പായസം വെച്ച് വിളമ്പി സൗഹൃദം പങ്കുവെക്കുന്നത്.ടി കെ മോഹനന്‍,ജോബി പി ജോസഫ്,കേശവദാസ്,വിഷ്ണു,ലതീഷ് തുടങ്ങിയവരാണ് നാട്ടിന്‍ പ്രദേശത്തെ നന്മയുടെ വിളക്ക് തെളിയിക്കുന്ന പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *