June 16, 2025

കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ

0
mty-thirunelli-2

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙: കര്‍ണ്ണാടകയിൽ നിന്നും കാറില്‍ 400 ഗ്രാം കഞ്ചാവുമായി വന്ന
നാല് യുവാക്കളെ വാഹന പരിശോധനക്കിടെ തിരുനെല്ലി എസ്‌ ഐ ബിജു ആന്റണിയും
സംഘവും അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ ഒന്നിന് കാട്ടിക്കുളത്ത് വെച്ചാണ് കഞ്ചാവ്
പിടികൂടിയത്. വടകര വാണിമേല്‍ സ്വദേശികളായ താഴെക്കണ്ടി വീട്ടില്‍ ടി.കെ.
സിറാജ് (30), കരിക്കുളംപൊയില്‍ വീട്ടില്‍ ടി.പി. സത്താര്‍ (40),
കാപ്പുമ്മല്‍ വീട്ടില്‍ കെ.എസ്. നബീല്‍ (36), വെള്ളമുണ്ട പത്താംമൈല്‍
പന്നിവയല്‍ പി.വി. മുത്തലിബ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൽപറ്റ
കോടതിയിൽ ഹാജരാക്കി. പ്രതികളെ അറസ്റ്റ് ചെയ്തു. ജൂനിയര്‍ എസ്‌ഐ
പ്രശാന്ത്, എഎസ്ഐ ഷിബു എഫ്. പോള്‍,സിപിഒ റോയിസണ്‍, ഹോംഗാര്‍ഡ് മുരളി
എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന
കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *