May 7, 2024

നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും;ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

0
01 18
കല്‍പ്പറ്റ:ഹരിതകേരളമിഷന്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാശുചിത്വമിഷന്‍ ഹൈസ്‌കൂള്‍/ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ജില്ലാതല ക്വിസ് മത്സരം നടത്തി.പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ റിസര്‍വ്വ് ഫൗണ്ടേഷനില്‍ നടത്തിയ മത്സരം ഡോ.സി.എസ്.ചന്ദ്രിക ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 28 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു ക്വിസ്മാസ്റ്ററായി.കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹൈസ്‌കൂളിലെ ഹൃദ്യ എസ്്.ബിജു,ജസീം മുഹമ്മദ് എന്നിവര്‍ ഒന്നാം സ്ഥാനവുംമീനങ്ങാടി ഗവ.ഹൈസ്‌കൂളിലെ കെ.കെ.ഫസല്‍ മുഹമ്മദ്,ആദര്‍ശ് എന്നിവര്‍ രണ്ടാം സ്ഥാനവും ആനപ്പാറ ഗവ.ഹൈസ്‌കൂളിലെ കെ.കെ.റാഹില,ദിനില്‍ ശശിധരന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ,സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്)സി.വി.ജോയി,അസി:ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഫ്രാന്‍സിസ് ചക്കനാത്ത് എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്ട്ടിഫിക്കറ്റും നല്‍കി.ഹരിതകേരളമിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍,ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ എം.പി.രാജേന്ദ്രന്‍,എ.കെ.രാജേഷ്,പ്രോഗ്രാം ഓഫീസര്‍ അനൂപ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *