May 7, 2024

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍റോഡ്‌ – ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒപ്പു ശേഖരണം തുടങ്ങി.

0
02 3

ലോക ടൂറിസം മാപ്പില്‍ ഇടം നേടിയ കേരളത്തിലെ ടൂറിസത്തിന്‍റെ പറുദീസയായ വയനാടിന്‍റെ  സമഗ്ര വികസനത്തിന് പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍റോഡ്‌ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്ര  സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ അടിയന്തര ശ്രദ്ധ നേടിയെടുക്കുവാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വയനാട്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറയില്‍ ഒപ്പു ശേഖരണം തുടങ്ങി.     

പടിഞ്ഞാറത്തറ വ്യാപാരഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണം   ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി ഡോ. ജോണ്‍ ജോസഫ്‌ നിര്‍വഹിച്ചു.

ഈ പദ്ധതി പൂര്‍ത്തീകരിക്കപെട്ടാല്‍ അത് വയനാടിന്‍റെ കാര്‍ഷിക- വാണിജ്യ ടൂറിസമേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. താമരശ്ശേരി ചുരത്തില്‍ ദിനം പ്രതി മണിക്കൂറുകളോളം അനുഭവപ്പെടുന്ന യാത്രാ കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് വയനാടിന്‍റെ വികസനത്തിന് അങ്ങേയറ്റം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറുകിട വ്യാപാരകടകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധന്നാലയങ്ങള്‍, ചെറു പട്ടണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വ്യാപാരികളുടേയും വിവിധ യുവജന സന്നദ്ധ സംഘടനകളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സഹകരണത്തോടെയാണ് ഹര്‍ജിയില്‍ ഒപ്പു ശേഖരണം നടത്തുന്നത്. ആദ്യ ദിവസം തന്നെ നിരവധിപേര്‍ പ്രക്ഷോഭ പരിപാടിക്ക് അനുഭാവം പ്രകടിപ്പിച്ച് നിവേദനത്തില്‍ ഒപ്പിട്ടതായി നേതാക്കള്‍ അറിയിച്ചു.

ഒപ്പുശേഖരണം ഡിസംബര്‍ 30 വരെ തുടരും. അന്നേ ദിവസം പടിഞ്ഞാറത്തറയില്‍ വൈകുന്നേരം3മണിക്ക് ജനകീയ പ്രക്ഷോഭ സദസ്സംഘടിപ്പിക്കും.  വിവിധ സംഘടനകളില്‍ നിന്ന് അവര്‍ സംഘടിപ്പിച്ച ഒപ്പിട്ട ഹര്‍ജികള്‍  ഏറ്റുവാങ്ങും. തുടര്‍ന്ന് ഭീമഹര്‍ജി  ഇന്ത്യന്‍ പ്രധാനമന്ത്രി, കേരളാ മുഖ്യമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കും. ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന് തുക വകയിരുത്തുക, സംസ്ഥാന ഗവണ്‍മെന്‍റ് റോഡിന്‍റെ അനുമതിക്ക് കേന്ദ്രഗവണ്‍മെന്‍റില്‍ അപേക്ഷ സമര്‍പ്പിക്കുക, റോഡ്‌ വികസനത്തിന്‌ വനം നിയമങ്ങളില്‍ കേന്ദ്രം ഇളവ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായുംഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. പടിഞ്ഞാറത്തറ വെള്ളമുണ്ട,തരിയോട്, തെണ്ടര്‍ന്നാട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ഒപ്പുശേഖരണം നടത്തുന്നത്.   

ജനുവരിയില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിമാര്‍ക്കും തിരുവനന്തപുരത്ത് നിവേദനം നല്‍കുവാന്‍ തീരുമാനിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രശ്നം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ചില ജനപ്രതിനിധികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.വയനാട്ടിലെ വിവിധ രാഷ്ട്രീയ കഷികളുടെ യോഗം വിളിച്ചുകൂട്ടി ബദല്‍ റോഡിന്‍റെ വിഷയം ചര്‍ച്ച ചെയ്യാമെന്നും ബന്ധപ്പെട്ട ജനനേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ. എ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു.ജോസഫ്‌ കാവാലം, കമല്‍ ജോസഫ്‌, റ്റി.പി.കുര്യാക്കോസ്, വില്‍സണ്‍ നെടുംകൊമ്പില്‍, അഡ്വ: ജോര്‍ജ് വാതുപറമ്പില്‍, ജോസ് .വി എം , അഡ്വ: വി.കെ. സജി, സജി പോള്‍ മൂഞ്ഞനാട്ട്, പീറ്റര്‍ മച്ചുകുഴി, അഗസ്റ്റിന്‍ സി ജെ, പൗലോസ്‌ കുരിശിങ്കല്‍, മോനിച്ചന്‍ വി.വി, എബി പൂക്കൊമ്പില്‍, സിബി. ജോണ്‍, ജോസഫ്‌ എം . ഒ, ജിനീഷ് ബാബു,ലോറന്‍സ് കെ ജെ, സാബു ചക്കാലക്കുടി ജോസ് എ. സി, കുര്യന്‍ പാറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *