കൽപ്പറ്റയിലെ സദാചാര പോലീസ് കേസ് : ജാമ്യത്തിലിറങ്ങിയ പ്രതികൾ മാധ്യമങ്ങൾക്കെതിരെ

 •  
 • 31
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college
കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണിലെ ബസ് സ്‌റ്റോപ്പില്‍ രാത്രിക്ക് ബസ് കാത്തുനിന്ന പിതാവിനെയും പെണ്‍മക്കളെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളടക്കമുള്ള ഏതാനും ഓട്ടോഡ്രൈവര്‍മാര്‍ മാധ്യമങ്ങളെ ചീത്ത വിളിച്ച് പ്രകടനം നടത്തി.  വൈകീട്ട് കല്‍പ്പറ്റ ടൗണില്‍ നടത്തിയ പ്രകടനത്തില്‍ ഇരുപതോളം ഓട്ടോഡ്രൈവര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ള ബഹുഭൂരിപക്ഷം ഡ്രൈവര്‍മാരും പ്രകടനത്തില്‍ പങ്കെടുത്തില്ല. ഇതിനിടെ പ്രകടനം നടത്തണമോ എന്നത് സംബന്ധിച്ച് ഓട്ടോഡ്രൈവര്‍മാരില്‍ അഭിപ്രായ വ്യത്യാസമുണ്ടായത് ചെറിയതോതില്‍ ഉന്തിനും തള്ളിനും വഴിവച്ചു. ഒടുവില്‍ നാമമാത്രമായ ഓട്ടോഡ്രൈവര്‍മാര്‍ പ്രകടനം നടത്തുകയായിരുന്നു. 
ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം.ഫെബ്രുവരി 28 ന് രാത്രിയില്‍ ബാം ൂരിലേക്ക് പോകാനായി ബസ് കാത്തുനിന്ന മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. സുരേഷ് ബാബുവിന്റെ പരാതിയും അതേ തുടര്‍ന്നുണ്ടായ അറസ്റ്റും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ ചീത്ത വിളിച്ച് സംഭവം ഒതുക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. സംഭവത്തില്‍ ആറ് ഓട്ടോഡ്രൈവര്‍മാരാണ് അറസ്റ്റിലായത്. 
കല്‍പ്പറ്റ ടൗണില്‍ ഓടുന്ന മുഴുവന്‍ ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാര്‍ക്ക് ഏറെ അപമാനം വരുത്തിവച്ച ചില ഡ്രൈവര്‍മാരുടെ നടപടിയില്‍ പൊതുവേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കൂടെയുള്ളവര്‍ ആരാണെന്ന ചോദ്യവുമായാണ് ഡ്രൈവര്‍മാര്‍ എത്തിയതെന്നും മക്കളാണെന്ന് അറിയിച്ചിട്ടും അപമര്യാദയോടെ പെരുമാറിയെന്നുമാണ് പരാതി. ഡിഗ്രിക്കും ഏഴാം ക്‌ളാസിലും പഠിക്കുന്ന പെണ്‍മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.
 മുമ്പ് കൈനാട്ടിയില്‍ വച്ച് ലോറി ഡ്രൈവറുടെ തല അടിച്ചുപൊളിച്ചതും കല്‍പ്പറ്റയിലെ ചില ഓട്ടോഡ്രൈവര്‍മാരായിരുന്നു. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം കാര്യമായി നടന്നില്ല. ഒന്നിലധികം വിവാദ വിഷയങ്ങളുണ്ടായ സാഹചര്യത്തില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പോലീസ് നിരീക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 


രാഹുൽ കഴിഞ്ഞാൽ ഉയർന്ന ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക്.:  ഭൂരിപക്ഷം ഒരു ലക്ഷം കടന്ന് പത്ത്  പേർ.സി.വി.ഷിബു.കൽപ്പറ്റ:  രാഹുൽ തരംഗത്തിൽ ആലപ്പുഴ ഒഴികെ 19 മണ്ഡലങ്ങളിലും  യു.ഡി. എഫ് തൂത്തുവാരിയപ്പോൾ  ...
Read More
 രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ  വയനാട്  വിജയിപ്പിച്ചു: ഉയർന്ന ഭൂരിപക്ഷം വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ സി.വി.ഷിബു. കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്ത ...
Read More
വയനാട് വാക്ക് പാലിച്ചു: രാഹുലിന്റെ ഭൂരിപക്ഷം 4.18  ലക്ഷം കവിഞ്ഞു. സി.വി.ഷിബു. കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ...
Read More
 കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ 80  ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി 353586 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നിട്ടു നിൽക്കുകയാണ്.  ഓരോ നിയോജക മണ്ഡലം തിരിച്ചുള്ള ...
Read More
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ രണ്ട് മണിക്ക് ശേഷം വരെ 69 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക് എത്തുന്നു. . രാഹുൽ ...
Read More
കേരളത്തിൽ യുഡ‍ിഎഫ് മുന്നേറ്റം. ഇരുപത് മണ്ഡലങ്ങളിൽ ഇരുപതിടത്തും യുഡിഎഫ് തന്നെയാണ് മുന്നിൽ. എൽഡിഎഫ്–0, എന്‍ഡിഎ - 0. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ ലീഡുണ്ടായിരുന്ന കുമ്മനം രാജശേഖരൻ പിന്നിലാണ്. ശശി തരൂർ ...
Read More
കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ  22 ശതമാനം വോട്ട് എണ്ണി കഴിഞ്ഞു. യു.ഡി.എഫ്. സ്ഥാനാർത്ഥി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 144498  വോട്ട് നേടി ...
Read More
കൽപ്പറ്റ: കേരളത്തിൽ 20 സീറ്റിലും യു. ഡി.എഫ്. മുന്നേറ്റം: വയനാട്ടിൽ 17.18 ശതമാനം വോട്ട് എണ്ണിയപ്പോൾ രാഹുൽ ഗാന്ധിക്ക് 125986 വോട്ടും എൽ.ഡി.എഫിലെ പി.പി. സുനീറിന് 41893 ...
Read More
കൽപ്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഓരോ പത്ത് മിനിട്ടിലും അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിക്കുന്നത്. 9.10 ആയപ്പോഴേക്കും ഭൂരിപക്ഷം കൽ ലക്ഷം കടന്ന്  ...
Read More
കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചതിലുടെ ശ്രദ്ധേയമായ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ആദ്യ അര മണിക്കൂറിൽ ഫല സൂചനകൾ നൽകാനായില്ല. സാങ്കേതിക തകരാർ ആണ് കാരണമെന്നറിയുന്നു ...
Read More

 •  
 • 31
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “കൽപ്പറ്റയിലെ സദാചാര പോലീസ് കേസ് : ജാമ്യത്തിലിറങ്ങിയ പ്രതികൾ മാധ്യമങ്ങൾക്കെതിരെ”

 1. കർശനമായ നടപടികൾ അനിവാര്യമാണ് നല്ല മനസ്സിനുടമകളായ ധാരാളം ഓട്ടോറിക്ഷാ ഡ്രൈവർമാരുണ്ട് അൽപ്പം ക്രിമിനലുകളും

Leave a Reply

Your email address will not be published. Required fields are marked *