May 3, 2024

വെള്ളമുണ്ടയിലെ വ്യാജ സിദ്ധനെതിരെ നിരവധി ആരോപണങ്ങൾ.

0
വെള്ളമുണ്ട;വ്യാജചികിത്സയിലൂടെ മരണപ്പെട്ട യുവാവിനെ താമസിപ്പിച്ചത് അതിശോചനീയമായ ചുറ്റുപാടില്‍.തമിഴ്‌നാട്ടിലെ കൂടംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട നാഗര്‍കോവിലിനടുത്തുള്ള തോട്ടോടം മഖാമിലാണ് യുവാവിനെ സിദ്ധന്‍ താമസിപ്പിച്ചിരുന്നത്.ഇവിടെ പലവിധ രോഗങ്ങളുള്ള നിരവധിപേര്‍ ചികിത്സയിലുണ്ട്.ചുറ്റും ഉയരത്തിലുള്ള മതില്‍ക്കെട്ടിനുള്ളില്‍  മണലില്‍ ചങ്ങലയില്‍ ബന്ധിച്ചാണ് മാനസിക രേഗികളെ മന്ത്രവാദ ചികിത്സ നടത്തുന്നത്.കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രോഗികളെ ഈ കേന്ദ്രത്തിലെത്തിക്കുന്നത് സിദ്ധനെപ്പോലുള്ള വ്യാജ ചികിത്സകരാണ്.കോഴിക്കോടെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നേരിയ മാനസികാസ്വസ്ഥ്യം മാത്രമുണ്ടായിരുന്ന അഷ്‌റഫിനെ ഇവിടെ തനിച്ചാക്കിയാണ് സിദ്ധനും അഷ്‌റഫിന്റെ കുടുംബാംഗങ്ങളും മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയത്.നേരത്തെ കഴിച്ചിരുന്ന മരുന്നുകള്‍ നിര്‍ത്തലാക്കുകയും സ്ഥിരം പരിശോധനകള്‍ നിലക്കുകയും ചെയ്തിരുന്നു.ഞായറാഴ്ച രാത്രി യുവാവ് മരണപ്പെട്ടതോടെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍പെട്ടവര്‍ സിദ്ധനെ വിവരമറിയിക്കുകയും ബന്ധുക്കളോടൊപ്പമുണ്ടായിരുന്ന സിദ്ധന്റെ നിര്‍ദ്ദേശ പ്രകാരം മൃതദേഹം കോഴിക്കോടേക്കെത്തിക്കുകയുമായിരുന്നു.കുടുംബത്തിനുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ക്ക് പകരമായി ചെറിയ നഷ്ടങ്ങളുണ്ടാകുമെന്നായിരുന്നു അഷ്‌റഫിന്റെ മരണത്തെക്കുറിച്ച് സിദ്ധന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.കുടുംബത്തില്‍ മാരണങ്ങള്‍ കാരണം പല ദുരന്തങ്ങളുമുണ്ടാകുമെന്നും താനതിന് പരിഹാരം കണ്ടെത്തിത്തരുമെന്നും വിശ്വസിപ്പിച്ചായിരുന്നു വെള്ളമുണ്ടയിലെ കുടുംബത്തെ സിദ്ധന്‍ വലയിലാക്കിയത്.മറ്റൊരു മഖാമില്‍ വെച്ചാണ് കുടുംബത്തിലെ ഒരംഗത്തെ സിദ്ധന്‍ പരിചയപ്പെട്ടത്.പിന്നീട് ചില കണ്‍കെട്ടുകള്‍ കാണിച്ചാണ് കുടുംബത്തെ മാന്ത്രികസിദ്ധി തെളിയിച്ചത്.ഇതോടെ സിദ്ധന്റെ വലയിലായ കുടുംബം മകന്റെ മരണത്തില്‍പ്പോലും സിദ്ധനെ അവിശ്വസിക്കാനോ പരാതിപ്പെടാനോ ഒരുക്കമല്ല.സിദ്ധനെ പിടികൂടിയതറിഞ്ഞ് ഇന്നലെയും കുടുംബാംഗം പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു.
തമിഴ് നാട്ടിൽ വ്വെള്ളമുണ്ട സ്വദേശി മരിച്ച സംഭവത്തിൽ അറസ്റ്റിലായ മലപ്പുറത്തെ വ്യാജ സിദ്ധന് കോഴിക്കോടു ഫാറൂഖ് പരിസരങ്ങളും കേന്ദ്രീകരിച്ചു ഏജന്റുമാർ പ്രവർത്തിക്കുന്നതായി സംശയം.
ഈ സംഘത്തിൽ ചുങ്കം  സ്വദേശിയായ പ്രഫസർ എന്നു പറയുന്ന ആളുടെ പങ്കും സംശയിക്കുന്നു 
ഫറോക്കു കുണ്ടോട്ടി മഞ്ചേരി പരിസര പ്രദേശങ്ങളിൽ ഈ അടുത്തകാലതായി 
ഏർവാടിയിലേക്കും , തമിഴ് നാട്ടിലെ ദർഗ കളിലേക്കും ആളുകൾ പോകുന്നത് ഇവരുടെ നേതൃത്വത്തിലായിരുന്നു 
ഇവർ ഒരുക്കുന്ന കെണിയിൽ പെട്ടവർ തിരിച്ചു വന്നവർ കുറവാണെന്ന് പരിസരവാസികൾ പറയുന്നു 
നമസ്കാരം  പോലുള്ള കർമങ്ങൾ പോലും നിർവഹിക്കാതെ വെള്ളിയാഴ്ച ദിവസങ്ങളിൽ പോലും ഇവരുടെ വീടുകളിൽ ദിക്ർ ദുആ ശബ്ദ കാരണം പരിസരവാസികൾ പ്രയാസത്തിലായിരുന്നു 
സമ്പന്ന വീട്ടുകാരോട് ആദ്യം സൗഹൃദം നടിച്ചു 
കൂടോത്രമെന്നു കാണിച്ചു വീട്ടുകാരറിയാതെ ഇവർതന്നെ കുഴിച്ചിടുന്ന ഉരുപ്പടികൾ എടുത്തുകാണിച്ചു കുടുംബങ്ങളെ ഭയത്തിൽ നിര്ത്തുന്നു 
പിന്നീട് ദർഗ്ഗകളിലേക്കു തീർത്ഥയാത്ര 
വീട്ടിൽ ദിവസങ്ങൾ നീടുനിൽക്കുന്ന ഖുർആൻ ചികിത്സകൾ വീടിന്റെ ചില ഭാഗങ്ങൾ മാറ്റി പണിയാൻ എന്നിവ കൊണ്ട് കുടുംബം സാമ്പത്തികമായും മാനസികമായും വിഭ്രാന്തിയിലാകുന്നു 
സ്ത്രീകളാണ് കൂടുതലായും ഇവരിൽ ആകർഷിക്കപ്പെടുന്നത്‌ 
ഇത് കാരണം പല ദാമ്പത്യ ബന്ധങ്ങളും തകരുന്നതായും ആരോപണമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *