May 3, 2024

വികാസ് പീഡിയ മികച്ച സന്നദ്ധ പ്രവർത്തകരെ ആദരിച്ചു.

0
Best Volunteers Award Pramodkumar V C Collector Sammanikunnu
കല്പറ്റ: കേന്ദ്ര ഇലക്ട്രോണിക്ക്സ് ആന്റ്   ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ ഓൺലൈൻ പോർട്ടൽ     മികച്ച വളണ്ടിയർമാരെ  തിരഞ്ഞെടുത്തു.  കോഴിക്കോട്    സ്വദേശിയും     മാതൃഭൂമി ഓൺലൈനിലെ  വി.സി. പ്രമോദ് കുമാർ, തലപ്പുഴ  വെണ്മണി  മoത്തിപറമ്പിൽ   എം.എസ്. ജെസ്ബിൻ  എന്നിവരെയാണ്  മികച്ച വളണ്ടിയർമാരായി തിരഞ്ഞെടുത്തത്. ബുധനാഴ്ച കളക്ടറേറ്റിൽ  നടന്ന  ഡിജിറ്റൽ  ഇന്റഗ്രേഷൻ  ശില്പശാലയിൽ   വയനാട് ജില്ലാ  കളക്ടർ  എ.ആർ . അജയകുമാർ  പുരസ്കാരങ്ങൾ    സമ്മാനിച്ചു..  
23  ഭാഷകളിൽ അറിവ്  പങ്ക് വെയ്ക്കുന്ന വികാസ് പീഡിയ മലയാളത്തിന് അഞ്ച്  കോടിയിലധികമാണ് പോർട്ടൽ ഹിറ്റ്. നിലവിൽ  വിവിധ വിഷയങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം വിവരദാതാക്കൾ ഉണ്ട്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊർജ്ജം , ഇ-ഭരണം തുടങ്ങിയ വിഷയങ്ങളിലായി പഴയതും പുതിയതുമായ വിവരങ്ങൾ  ഉൾകൊള്ളിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം ചർച്ചാ ഫോറവും വികാസ്പീഡിയ പോർട്ടലിൽ  ഉണ്ട്. പുതിയ കേന്ദ്ര-കേരള സർക്കാർ  പദ്ധതികൾ , ആനുകൂല്യങ്ങൾ , അറിയിപ്പുകൾ , സ്കോളർഷിപ്പുകൾ , പ്രവേശന പരീക്ഷകൾ  ജോലി സാധ്യതകൾ , ക്വിസ് തുടങ്ങിയ ബഹുവിധ മേഖലകളിലായാണ് വിവരങ്ങൾ  ഉള്ളത്. എല്ലാ വിവരങ്ങളും പ്രാദേശിക ഭാഷകളിലും ദേശീയ ഭാഷയിലും ഇംഗ്ലീഷിലും ഉൾകൊള്ളിച്ചിട്ടുണ്ട്. മലയാളത്തിൽ  ഏകദേശം നാല്പ്പതിനായിരത്തോളം പേജുകളിലായാണ് വിവരങ്ങൾ ഉള്ളത്. ശില്പശാല കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന   ഐ.ടി. മിഷൻ ഡയറക്ടർ  സംബശിവറാവു, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ , വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. പോൾ കൂട്ടാല, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി., അക്ഷയ സ്റ്റേറ്റ് ബി.ഡി.എം. ബിജു വി.എസ്. കുമാർ,  വയനാട് ജില്ല   ഇ- ഗവേണൻസ് സൊസൈറ്റി ഡി.പി.എം. ജെറിൻ സി. ബോബൻ,.ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ ഇ.കെ. സൈമൺ,   ജിൻസി ജോസഫ്.  തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *