May 8, 2024

ജലമാണ് ജീവന്‍ : ഹരിതകേരളമിഷന്‍ ജലസംഗമം നടത്തുന്നു

0
കൽപ്പറ്റ: 
ഹരിത കേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ജനുവരി 25 ന് ജലമാണ് ജീവന്‍- ജില്ലാ തല ജലസംഗമം നടത്തുന്നു. രാവിലെ 10  മുതല്‍ ജില്ലാ ആസൂത്രണഭവന്‍ എപിജെ ഹാളില്‍  നടക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ.വി.പി.ദിനേശന്‍ മോഡറേറ്ററാകും.

      ജില്ലയിലെ 26 തോടുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റേയും തൊഴിലുറപ്പു പദ്ധതിയുടേയും സഹകരണത്തോടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍ ടാസ്‌ക് ഫോഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രളയാനന്തര വയനാടിന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെയും വകുപ്പുകളുടെ സഹകരണത്തോടെയും ഊര്‍ജിതമാക്കുന്ന പ്രവര്‍ത്തനങ്ങളും സംഗമത്തില്‍ ചര്‍ച്ച ചെയ്യും. 
     ബ്ലോക്ക് തല നീര്‍ത്തട സാങ്കേതിക സമിതിയുടെയും ജനപ്രതിനിധികളുടെ പ്രതികരണവും കൂടി ഉള്‍പ്പെടുത്തി കര്‍മ്മ പരിപാടികള്‍  ആവിഷ്‌കരിക്കും. ഫെബ്രുവരി 23 ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന തല ജലസംഗമത്തിലേക്ക് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *