May 4, 2024

ഗതാഗത പരിഷ്‌കാരത്തിലെ അപാകം പരിഹരിക്കണം:മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

0
Img 20190801 Wa0149.jpg
മാനന്തവാടി:  ടൗണില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരത്തിലെ  അപാകം പരിഹരിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഹാള്‍ റോഡിലെ വണ്‍വേ സംവിധാനത്തില്‍ നിന്ന് ചെറിയ വാഹനങ്ങളെ ഒഴിവാക്കണം. ടൗണില്‍ എല്ലായിടത്തും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.  ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള ട്രാഫിക്ക് പോലീസിന്റെ നടപടിയില്‍  മാറ്റം വരുത്തണം.നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വ്യാപാരികളോട്  ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.  ഇതിനെതിരെ പരാതി  നല്‍കിയിട്ടുണ്ട്്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നടപടികള്‍ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കും. മാനന്തവാടിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക്  അനുവദിച്ച കെ.എസ്.ആര്‍.ടി.സി. ബസ് മാനന്തവാടിയില്‍ നിന്ന് തന്നെ സര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറാവണം. പ്രസിഡന്റ് കെ. ഉസ്മാന്‍, ജനറല്‍ സെക്രട്ടറി പി.വി. മഹേഷ്, എന്‍.പി. ഷിബി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *