May 5, 2024

ഇന്ത്യൻ ജനതയെ രണ്ടായി വിഭജിക്കുന്ന നിയമത്തിന്നെതിരെയുള്ള പ്രതിഷേധ പ്രകടനം മാനന്തവാടിയെ പ്രകമ്പനം കൊള്ളിച്ചു

0
Img 20191227 Wa0405.jpg
മാനന്തവാടി: .ഇന്ത്യൻ ജനതയെ രണ്ടായി തിരിക്കുന്ന നിയമത്തിന്നെതിരെയുള്ള പ്രതിഷേധ പ്രകടനം മാനന്തവാടിയെ പ്രകമ്പനം കൊള്ളിച്ചു.
മത ,രാഷ്ട്രീയ, സാമൂഹ്യ,സന്നദ്ധ മേഖലയിലെ പ്രമുഖർ നേതൃത്വം നൽകിയ പ്രതിഷേധ പ്രകടനത്തിൽ ആയിരക്കണക്കിന് ദേശസ്നേഹികളാണ് അണിനിരന്നത്.
ജാതിയും, മതവും, രാഷ്ട്രീയവും നോക്കാതെ മനുഷ്യനെയും
ഇന്ത്യയേയുമാണ് സ്നേഹിക്കുന്നതെന്നും, ഇന്ത്യയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല എന്നുമുള്ള മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തത്.
 ദേശീയപൗരത്വ ഭേദഗതിനിയമത്തിനും പ്രഖ്യാപിത ദേശീയപൗരത്വ പട്ടികകക്കുമെതിരെ താലുക്ക് ഭരണഘടന സംരക്ഷണ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് പടുകൂറ്റൻ പ്രതിഷേധറാലിയും പൊതുയോഗവും
സംഘടിപ്പിച്ചത്.
മാനന്തവാടി ഗവ.വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റ്, മാനന്തവാടി ടൗൺ,ബ്ലോക്ക് ഓഫീസ് റോഡ് വഴിമാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു.ഒരു രാഷ്ട്രീയ പാർട്ടി യുടെയും കൊടി കളില്ലാതെ ദേശീയപതാക മാത്രം ഉയർത്തി പിടിച്ച് കൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ എഴുതി തയ്യാറാക്കി നൽകിയ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
പൗരത്വ ബില്ലിന്നെ തിരെയുള്ള പൊതുസമ്മേളനം
എം.എൽ എ ഒ ആർകേളു ഉൽഘാടനം ചെയ്തു.ഇ.ജെ. ബാബു സ്വാഗതം പറഞ്ഞു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് പ്രൊഫസർ ശ്രീജിത്ത് ശിവരാമൻ, മുഖ്യ പ്രഭാഷണം നടത്തി മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ.പ്രവീജ്, വൈസ് ചെയർമാൻ ശോഭരാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു, വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡണ്ട് ഉഷവിജയൻ ,അഡ്വ.എൻ.കെ വർഗ്ഗീസ്,
 കെ എം വർക്കി മാസ്റ്റർ ,പി. നിസാർ, എം.ജി.ബിജു, എം.പി അനിൽ മാസ്റ്റർ, പടയൻ മുഹമ്മദ്, കെ.ഉസ്മാൻ ,
ജലീൽ ഫൈസി, ജമാൽ സഅദി, മുഹമ്മദ് സഖാഫി, കടവത്ത് മുഹമ്മദ്, ജോണി മറ്റത്തിലാനി, എൻ.എം.ആന്റണി, അഡ്വ.അബ്‌ദുൽ റഷീദ് പടയൻ.കെ.കെ.സി.മൈമൂന, ശാരദസജീവൻ, പ്രീത രാമൻ, ഖമർ ലൈല, ജേക്കബ് സെബാസ്റ്റ്യൻ, കൊച്ചിഹമീദ്,കബീർ മാനന്തവാടി, ഹക്കീം തവക്കൽ കാട്ടിക്കുളം, സി. കുഞ്ഞബ്ദുള്ള, പി.ടി.ബിജു.കെ.സജീവൻ, സി .പി .മുഹമ്മദാലി, എ.കെ.റെയ്ഷാദ്, ജോൺസൺ, ജിൽസൺ തൂപ്പുംകര,കേളോത്ത് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
പി.വി എസ് മൂസ   നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *