April 30, 2024

ഇന്ത്യാക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദിക്ക് ആരാണ് അധികാരം നല്‍കിയെതെന്ന് രാഹുല്‍ ഗാന്ധി എം.പി.

0
Img 20200130 Wa0207.jpg
സി.വി. ഷിബു.

കൽപ്പറ്റ: 
ഇന്ത്യാക്കാരോട്  പൗരത്വം തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദിക്ക് ആരാണ് അധികാരം നല്‍കിയെതെന്ന്  രാഹുല്‍ ഗാന്ധി എം.പി. . മഹാത്മ ഗാന്ധിയുടെ രക്ത സാക്ഷിത്വദിനത്തിൽ   കൽപറ്റയിൽ നടത്തിയ ഭരണ സംരക്ഷണ യാത്രക്ക്  ശേഷം  പൊതു  സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 



 റാലിക്ക് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മോദി സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. ഗാന്ധിഘാതകനായ ഗോഡ്‌സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് നല്‍കിയതെന്നും ഞാന്‍ ഒരു ഇന്ത്യക്കാരണാനെന്നും എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.


    മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ്. അദാനിക്ക് ഇന്ത്യയിലെ സകലതും  വിറ്റു കഴിഞ്ഞു.ഇന്ത്യയെ പൂര്‍ണമായി സ്വകാര്യവത്കരിച്ചു . ഭരണം കിട്ടിയതിന്  ശേഷം  രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞെന്നും അഹിംസയുടെയും സത്യത്തിന്റെ സമാധാനത്തിന്റെയും മുഴുവന്‍ ആശയത്തെയും പ്രാധാനമന്ത്രി വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞു.
രാജ്യത്തെ യുവാക്കൾ പരീക്ഷയിൽ നിന്ന് പരീക്ഷയിലേക്ക് കടക്കുകയാണ്. ഒരു കാലത്തും   ജോലി ലഭിക്കാത്തവരും സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്തവരും ആയി രാജ്യത്തെ യുവജനങ്ങളെ മാറ്റി. 
സകല മേഖലയും മോദി ഭരണത്തിൽ പകർന്നെന്നും രാഹുൽ പറഞു.

      രാവിലെ പത്തരയോടെ  കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂൾ പരിസരത്ത്   നിന്ന് ആരംഭിച്ച റാലിയില്‍ സ്ത്രീകളും വിവിധ തുറകളില്‍പ്പെട്ടവരും ദേശീയ പതാകയേന്തിയാണ് അണിനിരന്നത്. കല്‍പ്പറ്റ  പഴയ ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് എത്തിയപ്പോള്‍ തന്നെ നഗരം ജനസാഗരമായി മാറി. ഭരണ ഘടനയുടെ ആമുഖവും ഗാന്ധിയുടെ  ചിത്രവും മാത്രമായിരുന്നു ദേശിയ പതാകയ്ക്കു പുറമെ ഉണ്ടായിരുന്നത്. റാലിയില്‍ അരലക്ഷത്തോളം പേര്‍ അണിനിരന്നതായി യുഡി എഫ് ഭാരവാഹികള്‍ അവകാശപ്പെട്ടു.  എസ് കെ എം ജെ പരിസരത്ത് നിന്നാരംഭിച്ച റാലി പുതിയ സ്റ്റാന്‍ഡില്‍ സമാപിച്ചു. രാഹുലിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,എ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദ്ദീഖ് അലിശിഹാബ് തങ്ങള്‍, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ , എ പി അനില്‍ കൂമാര്‍ എംഎല്‍എ , പി സി വിഷ്ണുനാഥ് മറ്റ് യുഡിഎഫ് നേതാക്കളും  രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഒരുമണിയോടെ  വയനാട്ടിലെ  സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ മടങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *