May 2, 2024

1873 പേർ കൂടി നിരീക്ഷണ കാലാവധി പൂർത്തിയാക്കി. : വയനാട്ടിൽ 999 പേര്‍ കൂടി നിരീക്ഷണത്തിൽ

0
വയനാട് 
        ജില്ലയ്ക്ക് ആശ്വാസമേകുന്ന കണക്കുകളുമായി വീണ്ടുമൊരു ദിവസം കൂടി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞ് വന്ന 999 പേരുടെ നിരീക്ഷണം പൂര്‍ത്തിയായി.ആര്‍ക്കും രോഗലക്ഷണങ്ങളില്ല.ഇതോടെ ജില്ലയില്‍ നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 1873 ആയി ഉയര്‍ന്നു. വ്യാഴാഴ്ച്ച പുതുതായി 14 പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ 11,117 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ ആറ് പേര്‍ ആശുപത്രിയിലാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 213 സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ലഭിച്ചവയില്‍ 197 എണ്ണം നെഗറ്റീവാണ്.  കോവിഡ് സ്ഥീരീകരിച്ച മൂന്ന് രോഗികളില്‍ രണ്ട് പേര്‍ കഴിഞ്ഞദിവസം രോഗവിമുക്തരായി ആസ്പത്രി വിട്ടത് ജില്ലയ്ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന തൊണ്ടര്‍നാട്, കമ്പളക്കാട് സ്വദേശികളാണ്  രോഗം ഭേദമായതിനെ തുടര്‍ന്ന് ആസ്പത്രി വിട്ടത്. മൂന്നാമത്തെയാള്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്.   ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 1242 വാഹനങ്ങളിലായി എത്തിയ  1904 ആളുകളെ സ്‌ക്രീനിങ്ങിന്റെ വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *