May 2, 2024

കാലവര്‍ഷം – മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി

0

അടുത്ത മാസത്തോടെ മഴ ശക്തിപ്പെടാനുള്ള സാഹചര്യത്തില്‍ ജില്ലയില്‍ വില്ലേജ് തലത്തില്‍ മുന്‍കരുതലെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ വര്‍ഷത്തെ പ്രളയ ബാധിത പ്രദേശങ്ങളും നഷ്ടങ്ങള്‍ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളും പ്രത്യേകം കണ്ടെത്തി പട്ടിക തയ്യാറാക്കണം. ഇവിടങ്ങളില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിനു അവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട് സൗകര്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. കോവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍  ക്യാമ്പുകള്‍ തുടങ്ങുന്നത് ഗുണകരമല്ല. വിദ്യാര്‍ത്ഥികളുടെ അദ്ധ്യായന ദിനങ്ങള്‍ ഇതിനകം തന്നെ നഷ്ടമായതിനാല്‍ സ്‌കൂളുകള്‍ ക്യാമ്പുകളാക്കി മാറ്റുന്നതും ഒഴിവാക്കണം.
പ്രളയ നാശനഷ്ടങ്ങള്‍ക്ക് ഇരയായവരില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തവര്‍ ഇനിയുമുണ്ട്. പൊഴുതന, മേപ്പാടി വില്ലേജുകളിലുള്ളവരാണ് കൂടുതല്‍. 6 ലക്ഷം രൂപ വീതമാണ് സ്ഥലം വാങ്ങുന്നതിനായി അനുവദിച്ചത്. ഇത്തരത്തില്‍ സ്ഥലം കണ്ടെത്തിയിട്ടില്ലാത്തവര്‍ ഉടന്‍ കണ്ടെത്തി വാങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *