May 10, 2024

കാറ്റിലും മഴയിലും വെള്ളമുണ്ടയില്‍ വ്യാപക നാശനഷ്ടങ്ങള്‍.

0
Img 20200505 Wa0551.jpg
വെള്ളമുണ്ട;കനത്ത കാറ്റിലും മഴയിലും വെള്ളമുണ്ടയില്‍ വ്യാപക നാശനഷ്ടങ്ങള്‍.കുലച്ച വാഴകള്‍ നിലം പൊത്തിയും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.പതിനായിരത്തിലധികം നേന്ത്രവാഴകളാണ് കാറ്റില്‍ നശിച്ചത്.തരുവണപാലയാണ കരിങ്ങാരി വയലില്‍ 4500 വാഴകളാണ് കാറ്റില്‍ നിലംപതിച്ചത്.കരിന്തോളില്‍ അഭിലാഷ(500),ബിനു(800),കാഞ്ഞിരത്തടത്തില്‍ രവീന്ദ്രന്‍(1000),കണിയാങ്കണ്ടികുനിയില്‍ അനന്തന്‍(800),ബോബിനിരപ്പേല്‍(750),വട്ടോളിഗീത(800) കോറത്തോട് കോളനി കൈപ്പ(500)പുളിക്കല്‍ സുനില്‍കുമാര്‍(300) തുടങ്ങിയവരുടെ 10 മാസത്തോളം പ്രായമായ വാഴകളാണ് നിലം പൊത്തിയത്.ആറുവാള്‍ വയലില്‍ ഇ.ഒ. നസീര്‍,കൊണിയന്‍ ബഷീര്‍, മൂവക്കന്‍ അമ്മദ് എന്നിവരുടെ പാകമാകാത്ത കുലയോട് കൂടിയ 2000 ത്തോളം വാഴകള്‍ കാറ്റില്‍ നിലം പൊത്തി.പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും വാഴകൃഷി നശിച്ചിട്ടുണ്ട്. കാറ്റിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ വാഴക്കുത്തുകള്‍ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം തകര്‍ത്തുകൊണ്ടാണ് തിങ്കളാഴ്ച കാറ്റ് വീശിയത്.കോവിഡ് കാല വിലത്തകര്‍ച്ചയില്‍ പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്കാണ് വേനല്‍മഴയും കാറ്റും കൂടുതല്‍ തിരിച്ചടിയായത്.കഴിഞ്ഞ പ്രളയകാലത്ത് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടുമില്ല.വാഴനാശത്തിന് പുറമെ കാറ്റില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മൊതക്കര മാക്കണ്ടിയില്‍ കുന്നിമ്മേല്‍ രഹീമിന്റെയും കൊച്ചാറ കുഞ്ഞൂസന്‍ മുഹമ്മദിന്റെയും വീടിന്റെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും കാറ്റെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *