May 13, 2024

ലോക്ക്ഡൗണ്‍: ദുരിതത്തിലായ ജില്ലയിലെ കലാകാരന്മാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം

0

കല്‍പ്പറ്റ: ജില്ലയില്‍ നാടകവും മറ്റ് ഇതര കലകളും ഉപജീവനമാര്‍ഗമാക്കി കഴിയുന്നവരുടെ ദയനീയ ജീവിതാവസ്ഥകള്‍ പരിഗണിച്ചുകൊണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് വയനാട് സാന്ദ്ര കമ്മ്യൂണിക്കേഷന്‍ സൊസൈറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ഏക പ്രൊഫഷണല്‍ നാടക ട്രൂപ്പാണ് സാന്ദ്രാകമ്മ്യൂണിക്കേഷന്‍. ബുക്ക് ചെയ്ത പരിപാടികള്‍ ഒഴിവാക്കിയത് മൂലം സമിതിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനഞ്ചോളം കുടുംബങ്ങള്‍ ദുരിതത്തില്‍ കഴിയുകയാണ്. ഇതുപോലെ തന്നെയാണ് മറ്റ് കലാകാരന്മാരുടെയും അവസ്ഥ. പരിപാടികള്‍ ലഭിക്കേണ്ട സമയത്ത് അപ്രതീക്ഷിതമായി വന്ന ലോക്ക്ഡൗണ്‍ മൂലം പലരും കഷ്ടത്തിലായി. ബാങ്കില്‍ നിന്നും ലോണെടുത്തും, പലരോടും കടം വാങ്ങിയുമാണ് ഇത്തവണ ചിന്നപ്പാപ്പാന്‍ എന്ന നാടകം സാന്ദ്ര അരങ്ങിലെത്തിച്ചത്.  കേരളത്തിലുടനീളം സ്റ്റേജുകള്‍ ലഭിച്ചിട്ടും നിയന്ത്രണങ്ങള്‍ വന്നതോടെ എല്ലാം നഷ്ടമാവുകയായിരുന്നു.കലാകാരന്മാര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വെച്ച് രണ്ട് മാസം നല്‍കുന്നത് ഒരിടക്കാല ആശ്വാസം തന്നെയാണ്. എന്നാല്‍ ഇത്തവണത്തെ സീസണ്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ മറ്റ് വഴികളില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നാടകവും, ഇതരകലകളും ഉപജീവനമാര്‍ഗമാക്കി കഴിയുന്നവര്‍ക്ക് അടിയന്തരമായി പലിശരഹിത വായ്പകള്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും യോഗം ആവസ്യപ്പെട്ടു. യോഗത്തില്‍ ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേല്‍, വന്ദന ഷാജു, വയനാട് സഖറിയാസ്, സുന്ദര്‍രാജ് എടപ്പെട്ടി, സുകുമാരന്‍ വാഴവറ്റ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *