April 26, 2024

വയനാട്ടിൽ നാല് പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണുകൾ: തവിഞ്ഞാലിൽ ഒരു വാർഡ് മാത്രം.

0
ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകൾ.
ജില്ലയിലെ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും കണ്ടൈന്‍മെന്റ് സോണുകളായി നിശ്ചയിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയും, തിരുനെല്ലി, എടവക, വെള്ളമുണ്ട പഞ്ചായത്തുകളുമാണ് ഈ പ്രദേശങ്ങള്‍. *മീനങ്ങാടി പഞ്ചായത്തിലെ 7, 8, 9,10, 11, 13, 14, 15, 16, 17, 18 വാര്‍ഡുകളും തച്ചമ്പാട്ട് കോളനിയും കണ്ടൈന്‍മെന്റ് സോണുകളാണ്.* തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡും, നെന്‍മേനി പഞ്ചായത്തിലെ 9, 10, 11, 12 വാര്‍ഡുകളും അമ്പലവയല്‍ പഞ്ചായത്തിലെ മാങ്ങാട്ട് കോളനിയും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണുകളില്‍ പൂര്‍ണ്ണ അടച്ചിടലാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. രോഗ വ്യാപനം തടയാന്‍ വേണ്ടിയാണിത്.
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഇത് പൂര്‍ത്തിയാവുന്നതോടെ പലചരക്ക് കടകളും അടയ്ക്കും. പോസ്റ്റ് ഓഫീസുകള്‍ രാവിലെ 10 മുതല്‍ 12 വരെയും ബാങ്കുകള്‍ 10 മുതല്‍ രണ്ട് വരെയും പ്രവര്‍ത്തിക്കും. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവും. റേഷന്‍ കടകളില്‍ വിരല്‍ പതിപ്പിക്കരുത്. ബില്ലുകള്‍ എഴുതി നല്‍കണം. പെട്രോള്‍ പമ്പുകള്‍ ഓരോ ദിവസം ഒന്ന് എന്ന വീതം 10 മുതല്‍ രണ്ട് വരെ തുറക്കാം. ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി പൂര്‍ത്തിയാവുന്നത് വരെ പലചരക്ക് കടകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് എടുക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *