May 2, 2024

കോവിഡ് കാലത്തെ കാർഷിക ഇടപെടലുകൾക്ക് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആദരം

0
Img 20200611 Wa0161.jpg
.
കൽപ്പറ്റ: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കർഷകെരെ സഹായിക്കുന്നതിന് കൃഷി വകുപ്പ് നടത്തിയ ഇടപെടലുകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ ജീവനി സഞ്ജീവനി പദ്ധതിക്ക്  നേതൃത്വം നൽകിയവരെ ആദരിച്ചു.  
      നബാർഡിന് കീഴിലെ 15  കാർഷിക ഉല്പാദക കമ്പനികളുമായി സഹകരിച്ചാണ്  കൃഷി വകുപ്പ് വയനാട്ടിൽ കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിച്ച് ആവശ്യകാർക്ക് വീട്ടുപടിക്കൽ എത്തിച്ചു നൽകിയത്. വാട്ട്സ് വഴി സന്ദേശമയച്ചാലും പച്ചക്കറികളും പലവ്യഞ്ജനങ്ങളും  ഹോം െഡെലിവറി  നടത്തിയിരുന്നു. www.foodcare.in, www.kerala.shopping
എന്നീ പോർട്ടലുകൾ വഴി ഓൺ ലൈൻ വിതരണവും  നടത്തിയിരുന്നു. പദ്ധതിയിൽ സഹകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള വിതരണം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ.കെ. ഉണ്ണി മോൻ , കൃഷി വകുപ്പ് െഡെപ്യൂട്ടി  ഡയറക്ടടർ  വി.കെ. സജിമോൾ , എഫ്.പി.ഒ. ഫെഡേഷൻ കോഡിനേറ്റർ സി.വി. ഷിബു,   തുടങ്ങിയവർ പങ്കെടുത്തു. 
വേവിൻ എഫ്.പി.ഒ. ചെയർമാൻ എം. 
കെ.ദേവസ്യ, ഫുഡ് കെയർ സി.ഇ.ഒ. കെ.രാജേഷ് തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *