May 19, 2024

ചീക്കല്ലൂർ മാധവൻ നായർ അനുസ്മരണം നടത്തി.

0
Img 20200807 Wa0561.jpg

കൽപ്പറ്റ. ഭാരതീയ ജനതാ പാർട്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചീക്കല്ലൂർ – മേച്ചേരി  പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് നാന്ദികുറിച്ച, പൗര പ്രമുഖനും പ്ലാൻ്ററുമായ ചീക്കല്ലൂർ ഇടത്തിൽ മാധവൻ നായർ അനുസ്മരണം ചീക്കല്ലൂരിൽ നടന്നു.
മാധവൻ നായരുടെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച്  വമ്മേരി രാഘവൻ യോഗം ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ലാലാജി ശർമ അധ്യക്ഷത വഹിച്ചു.
കാൽനടയായി പോലും യാത്ര ദുഷ്കരമായിരുന്ന കാലത്ത് കൂടോത്തുമ്മൽ – ചീക്കല്ലൂർ – മേച്ചേരി – പനമരം ഗ്രാമീണ റോഡ് കൊണ്ടുവരുന്നതിനായി 1984 ൽ സ്കെച്ച് തയ്യാറാക്കുകയും ഭൂമി വിട്ടുകിട്ടുന്നതിനായി മുൻ നിരയിൽ നിന്ന് നേതൃത്വം നൽകിയത് മാധവൻ നായരായിരുന്നു .
റോഡിന് വേണ്ടി ഏറ്റവും കൂടുതൽ ഭൂമി വിട്ടു നൽകിയതും അദ്ദേഹത്തിൻ്റെ സംഭാവനയാണ്.
ടെലിഫോൺ , വൈദ്യുതി , എന്നിവ എത്തിക്കുന്നതിന് സ്വന്തം കൈയിൽനിന്ന് പണം മുടക്കാനും മടി കാണിക്കാതിരുന്ന മാധവൻ നായർ എല്ലാവരുമായും
നല്ല ആത്മബന്ധവും സ്ഥാപിച്ചിരുന്നു.
പാർശ്വവൽക്കരിക്കപ്പെടുകയായിരുന്ന ഗ്രാമീണ കർഷകരുടെ പ്രശ്നങ്ങൾ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ടി 1983ൽ , മാധവൻ നായരുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് ചീക്കല്ലൂരിൽ നിന്നും കൽപ്പറ്റ സിവിൽ സ്‌റ്റേഷനിലേക്ക് കാൽനടയായി നടത്തിയ കർഷക മാർച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നതായും ലാലാജി ശർമ അനുസ്മരിച്ചു.
ചീക്കല്ലൂർ ഉണ്ണികൃഷ്ണൻ , പി കെ. ബാബുരാജ് , എം.ടി.വിജയരാഘവൻ , വി.ജയരാജൻ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *