May 3, 2024

ഇന്ത്യയില്‍ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0

കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററിന്റെ ഉദ്ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. ഡിഎം വിംസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള അധ്യക്ഷത വഹിച്ചു.
ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, യോഗ, ഉല്ലാസ യാത്രകള്‍, നാടന്‍ കലകള്‍ എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് സെന്റര്‍ നല്‍കുന്നത്.

കോവിഡ് രോഗമുക്തി നേടിയിട്ടുള്ള നിരവധി ആളുകള്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, സന്ധിവേദന, ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങി വിവിധ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്നതായി പരാതിപ്പെടുന്നുണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ചിലരിലെങ്കിലും കോവിഡ് ഒരു ദീര്‍ഘകാല രോഗമായാണ് കാണുന്നത്. രോഗത്തിനുള്ള ചികിത്സ ആധുനിക വൈദ്യശാസ്ത്രത്തിലൂടെയാണ് നല്‍കുന്നതെങ്കിലും രോഗമുക്തിക്ക് ശേഷമുള്ള പരിചരണത്തിന് വിവിധ ചികിത്സാ മാര്‍ഗങ്ങള്‍ സംയോജിപ്പിച്ചുള്ള രീതിയാണ് വേണ്ടത്. വയനാടിനേക്കാള്‍ ഇതിന് അനുയോജ്യമായ സ്ഥലം വേറെയില്ല. ഡോക്ടര്‍മാരുടെയും ആയുര്‍വേദ, യോഗ വിദഗ്ധരുടെയും പരിചരണങ്ങള്‍ക്ക് പുറമേ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ഫലപ്രദമായ രോഗശാന്തി നേടാന്‍ കഴിയുന്നുവെന്നതാണ് ഈ സെന്ററിന്റെ സവിശേഷതയെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

റിജ്യുവ് അറ്റ് ആസ്റ്റര്‍ വയനാട് വെബ് പേജ് ഡി എം എഡ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടിവ് ട്രസ്റ്റി ബഷീര്‍ യു പ്രകാശനം  ചെയ്തു. ബ്രോഷര്‍ പ്രകാശനം ആസ്റ്റര്‍ മിംസ് കണ്ണൂര്‍, കാലിക്കറ്റ്, കോട്ടക്കല്‍ ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍,  മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആസ്റ്റര്‍ മിംസ് കോഴിക്കോടിലെ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് കോര്‍പ്പറേറ്റ്  വീഡിയോ പുറത്തിറക്കി. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വാഞ്ചീശ്വരനും ചടങ്ങില്‍ സംബന്ധിച്ചു. എജിഎം ഡോ. ഷാനവാസ് പള്ളിയാല്‍ നന്ദി പ്രകാശിപ്പിച്ചു. പാക്കേജിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 7591966333 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *