May 4, 2024

ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ ലിസ്റ്റ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കും

0
പ്രത്യേക പോസ്റ്റല്‍ ബാലറ്റ് വിതരണം 8.12.20 മുതല്‍ തപാല്‍ വഴി മാത്രം. വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍, പാര്‍ട്ട് നമ്പര്‍ എന്നിവ അറിയാത്ത ആളുകളുടെ വീട്ടിലേക്ക് മാത്രമായി സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരെ നിജപ്പെടുത്തിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ ഉത്തരവ്. ആരോഗ്യ വകുപ്പ് നല്‍കിയ മേല്‍വിലാസത്തില്‍ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ പോയി അവിടെ വോട്ടറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആയത് മാര്‍ക്ക് ചെയ്ത് റിട്ടേണിങ് ഓഫീസര്‍ക്ക് തിരികെ ഏല്‍പ്പിക്കണം.
വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, പാര്‍ട്ട് നമ്പര്‍ ഉള്ള എല്ലാ ആളുകള്‍ക്കും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ തപാല്‍ വഴി മാത്രം നല്‍കും.  ഇന്ന് (9.12.20) 3 വരെ  ലഭിക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റുകളിലും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ വഴി നല്‍കും. എന്നാല്‍ ക്രമനമ്പര്‍ അറിയാത്തവര്‍ക്ക് സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ വഴി സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ നല്‍കും. 
ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ ലിസ്റ്റ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കും. പോസിറ്റീവ് ലിസ്റ്റ് രഹസ്യമായി സൂക്ഷിക്കേണ്ടതിനാല്‍ വായിക്കാന്‍ നല്‍കും. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍പെട്ട ആളുകള്‍ സ്പെഷ്യല്‍ ബാലറ്റ് വഴി മാത്രം വോട്ട് ചെയ്യുന്നുവെന്ന് റിട്ടേണിങ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *