തവിഞ്ഞാലിൽ കോൺഗ്രസിലെ എം.ജി.ബിജു വൈസ് പ്രസിഡണ്ട്
തവിഞ്ഞാലിൽ ലീഗ് ഉടക്കി കോൺഗ്രസിലെ എം.ജി.ബിജു വൈസ് പ്രസിഡൻ്റ്. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ലീഗ് ബഹിഷ്ക്കരിക്കുകയും ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം ലെ എ.കെ.ജയഭാരതി വൈസ് പ്രസിഡൻ്റ് പനമരത്ത് ലീഗിലെ അബ്ദുൾ ഗഫൂർ കാട്ടി വൈസ് പ്രസിഡൻ്റ്.
തവിഞ്ഞാലിൽ അവസാനഘട്ട ചർച്ചയിലും ലീഗ് ആവശ്യപ്പെട്ട വൈസ് പ്രസിഡൻ്റ് സ്ഥാനം നൽകാത്തതാണ് ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ലീഗ് ബഹിഷ്ക്കരിച്ചത്.രാവിലെ പ്രസിഡൻ്റ് എൽസി ജോയിയെ നിർദ്ദേശിച്ചത് ലീഗിലെ പി.എം.ഇബ്രഹീം ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മിയുടെ സാനിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമാകാതായതോടെയാണ് ലീഗ് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത്. എടവക പഞ്ചായത്തിൽ ലീഗിലെ ജംഷീറ ശിഹാബിനെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തപ്പോൾ തിരുനെല്ലിയിൽ സി.പി.എം ലെ പി.ടി.വത്സലകുമാരിയും, വെള്ളമുണ്ടയിൽ ഇടതു സ്വതന്ത്രൻ ജംഷീർ കുനിങ്ങാരത്തിനെയും തെണ്ടർനാടിൽ സി.പി.എം ലെ എ.കെ.ശങ്കരൻ മാസ്റ്ററെയും തിരഞ്ഞെടുത്തപ്പോൾ തുല്യത പങ്കിട്ട പനമരത്ത് നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ ഷിനോ പാറക്കാലായിലും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു.
Leave a Reply