May 3, 2024

പിതാവിന്റെ വിയോഗം മനസിനെ തളർത്തിയെങ്കിലും പതറാതെ എൽസി ജോയിയുടെ സത്യപ്രതിജ്ഞ

0
1609327391899.jpg
പിതാവിന്റെ വിയോഗം മനസിനെ തളർത്തിയെങ്കിലും പതറാതെ തവിഞ്ഞാലിൽ എൽസി ജോയിയുടെ സത്യപ്രതിജ്ഞ. ഇടിക്കര വാർഡിൽ തുടർച്ചയായി മൂന്നാം തവണയും മിന്നും വിജയം കാഴ്ചവെച്ചാണ് എൽസി ജോയ് തവിഞ്ഞാലിൽ പ്രസിഡൻ്റ് കസേരയിൽ എത്തിയത്.പഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടിയായിരിക്കും ഭരണമെന്നും എൽസി ജോയി
ചൊവ്വാഴ്ചയാണ് എൽസി ജോയിയുടെ പിതാവ് അമ്പലവയലിലെ പുള്ളാപ്പിള്ളിൽ ദേവസ്യ മരിച്ചത്.പിതാവിൻ്റെ മരണം എൽസിജോയിയെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു.പിതാവിന്റെ മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ അമ്പലവയലിലായിരുന്നു.എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായതിനാൽ മറ്റെല്ലാം ഒഴിവാക്കി തിരക്കിട്ട് തലപ്പുഴയിൽ തിരിച്ചെത്തുകയായിരുന്നു. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ തവിഞ്ഞാലിന്റെ പുതിയ പ്രസിഡന്റായി എൽസി ജോയി തിരഞ്ഞെടുക്കപ്പെട്ടതോടെ സങ്കടം ഉള്ളിലൊതുക്കി സഹപ്രവർത്തകർക്കൊപ്പം വിജയാഹ്ലാദത്തിൽ പങ്കെടുത്തു.
ഇടിക്കര ഒമ്പതാം വാർഡിൽ നിന്ന് 
മൂന്നു തവണ തുടർച്ചയായാണ് ഇവർ മത്സരിച്ച് വിജയിക്കുന്നത്.ഇത്തവണ എൻ.ഡി.എയുടെ സരിതാ ജയനെ 319 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയിച്ച് പ്രസിഡന്റ് പദത്തിലേക്ക് എത്തിയത്.
സാക്ഷരതാ പ്രേരകായി പ്രവർത്തിച്ചിരുന്ന എൽസി ജോയി
2010 ൽ ജോലി രാജിവെച്ച് മത്സരത്തിനിറങ്ങുകയായിരുന്നു.
ഭർത്താവ് ജോയി മാനന്തവാടി ബവ്റേജസ് കോർപ്പറേഷനിൽ ജീവനക്കാരനാണ്. 
ക്ലിൻസ്, ക്രിൻ്റ് എന്നിവർ മക്കളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *