April 26, 2024

ചെത്തിക്കൊടുവേലി കൊണ്ട് ജൈവ വേലി തീർത്ത് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20210416 Wa0021.jpg
ചെത്തിക്കൊടുവേലി കൊണ്ട്

ജൈവ വേലി തീർത്ത് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
മേപ്പാടി: കോവിഡ് മഹാമാരി പടർന്നു പിടിച്ച ഈ കാലത്ത് അത് ഒട്ടും തന്നെ ബാധിക്കാത്ത മേഖലയാണ് കൃഷി.എന്നാൽ കാടിനോട് ചേർന്ന് കിടക്കുന്ന കോളനികളിൽ കനത്ത കൃഷി നാശം വിതയ്ക്കുന്ന കാട്ടു പന്നികൾ എല്ലാവരുടെയും പേടി സ്വപ്നമാണ്. അതിനൊരു പരിഹാര മാർഗ്ഗവുമായി മേപ്പാടി കർമ്മേൽ കുന്ന് കോളനിയിൽ ചെത്തിക്കൊടുവേലി നട്ടു പിടിപ്പിക്കുകയാണ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്.ആയുഷ് ചികിത്സകളിൽ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ചെത്തിക്കൊടുവേലി.
ഇവയുടെ വേരിൽ നിന്നുണ്ടാകുന്ന രൂക്ഷ ഗന്ധവും, പൊള്ളുന്ന തീവ്രതയുള്ള നീരും കാട്ടു പന്നി, എലി തുടങ്ങിയ ജീവികൾക്ക് പേടിയാണ്. ഇവയുടെ നീര് ശരീരത്തിൽ പൊള്ളുന്നതിനു സമാനമായ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും. അത് കൊണ്ട് തന്നെ ചെത്തിക്കൊടുവേലി ഉള്ളിടത്ത് ഇവ പ്രവേശിക്കാറില്ല. ചെത്തി കൊടുവേലിയുടെ വേരിനു കിലോയ്ക്ക് ഇരുന്നൂറോളം രൂപ കിട്ടുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു പരിപാലനവും കൂടാതെ തന്നെ നല്ലൊരു വരുമാന മാർഗ്ഗവുമായി തീരുകയും ചെയ്യും. ആയുഷ് ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ അരുൺ ബേബി ചെത്തിക്കൊടുവേലിയു ടെ നടീൽ രീതികൾ, ഔഷധ ഗുണങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു ട്രൈബൽ പ്രൊമോട്ടർ ബിന്ദു നന്ദി രേഖപ്പെടുത്തി. പ്രതിരോധ മരുന്ന് വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *