April 27, 2024

ഇന്നത്തെ ഹെൽത്ത് ടിപ്സ്: ആർത്തവ ചക്രം ഒരു ജീവിതതാളം….

0
Img 20210421 Wa0000.jpg
ആർത്തവ ചക്രം ഒരു ജീവിതതാളം….
ഡോ. ഇ.ജെ ശ്രുതി
എം.ഡി ഗൈനക്കോളജി (ആയൂർവേദ )
 Ph: 8893656595
……
സ്ത്രീയുടെ ഏറ്റവും അടിസ്ഥാനപരമായ ജൈവ പ്രക്രിയയായ ആർത്തവചക്രത്തിൻെറ താളം മനസ്സിലാക്കാതെ ജീവിക്കുന്നിടത്ത് നിന്നാണ് സ്ത്രീകളുടെ എല്ലാ ശാരീരിക മാനസിക പ്രശ്നങ്ങളുടെയും ആരംഭം.  അവളുടെ ദഹനം, ഉറക്കം, രോഗപ്രതിരോധശേഷി, ക്രിയാത്മകത, ഉത്സാഹം, എല്ലാ വൈകാരിക മാറ്റങ്ങളെയും നിയന്ത്രിക്കുന്നത് കൃത്യമായ ഹോർമോൺ പ്രവർത്തനങ്ങൾ ആണ്.അതുകൊണ്ട് തന്നെ അവളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും വ്യക്തി ബന്ധങ്ങളെയും കൃത്യമായി സ്വാധീനിക്കാൻ ഹോർമോൺ വ്യതിയാനങ്ങൾക്ക് ആകും. സ്ത്രീയുടെ രണ്ടാമത്തെ ജൈവഘടികാരം തന്നെയാണ് ആർത്തവചക്രം. അതിനനുസരിച്ച് ഭക്ഷണം, വ്യായാമം, മറ്റു ജീവിതരീതികൾ ഇവയെ ക്രമപ്പെടുത്താൻ കൗമാരം മുതലേ പെൺകുട്ടികളെ ശീലിപ്പിച്ചാൽ ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാൻ അവർ പ്രാപ്തരാകും.
ആർത്തവത്തെ സ്നേഹിക്കാം…കൂടുതൽ കരുത്തരാകാം…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *