പുത്തൻപാത…. ഫാത്തിമ തസ്നീമിന്റ ‘ഒടുവിൽ’ എന്ന കവിത വായിക്കാം


Ad
പുത്തൻപാത….
ഫാത്തിമ തസ്നീമിന്റ 'ഒടുവിൽ' എന്ന കവിത വായിക്കാം

*ഒടുവിൽ*

 ____________
അമ്മയുടെ ആലിംങ്കനമേറ്റൊന്നുറങ്ങണം….
വിയർപ്പിൻ വിതുമ്പലിറക്കും നേരം പിതാവിനോടൊരൽപ്പം 
സാെറ പറയണം….
കൂട്ടുകാരോടൊപ്പം ഇരുന്നൊന്ന് ഇന്നലെകളെ തിരിച്ചു വിളിക്കണം….
അക്ഷരങ്ങൾക്ക് മീതെ സ്നേഹം പകർന്ന അദ്ധ്യാപകരെ മനം കവരണം….
മൗനം പാലിച്ചവരെ ചേർത്തു പിടിക്കണം….
ജനമൊഴിഞ്ഞ വഴിതെരുവിലിരുന്നൊന്ന് അട്ടഹസിച്ചു ചിരിക്കണം….
ഇരുൾ പ്രകാശിക്കും മുറിക്കകത്ത് കിടന്നൊന്ന് പൊട്ടി കരയണം….
കഥകൾക്ക് പിന്നിലെ കഥനം തൂലികവഴി താളിലേക്ക് വിവരിക്കണം….
വീണ്ടും ജീവിക്കണം!
ഭൂമിക്ക് ഭാരമാവാതെ,
മനുഷ്യൻ ശത്രുവായി കാണാതെ,
*ഒടുവിൽ,*
പടച്ചറബ്ബിനെ വിളിച്ചൊന്ന് കണ്ണടക്കണം.
ഇനി തുറക്കുന്ന കണ്ണിണകൾക്ക് മായാജാലമായി ആറടി മണ്ണിലേക്ക് ചേർന്നു കിടക്കണം.
    
*FATHIMA THASNEEM. M*
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *