ബാണാസുരസാഗർ ഡാമിന് സമീപം മയക്കുമരുന്ന് വേട്ട; മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും, പണവും പിടികൂടി
പടിഞ്ഞാറത്തറ: ബാണാസുരസാഗർ ഡാമിന്റെ പരിസരത്ത് നിന്നും മയക്കുമരുന്നും പണവും പിടികൂടി. വയനാട് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഐപിഎസ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ടീം, പടിഞ്ഞാറത്തറ സി ഐ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്നും പണവും കണ്ടെടുത്തത്. 200 ഗ്രാം കഞ്ചാവും, എംഡിഎംഎ പൗഡർ 196000 രൂപയും പിടിച്ചെടുത്തു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. താമരശ്ശേരി സ്വദേശികളായ മലയിൽ തൊടുകയിൽ ഇ.സി ഷഫാൻ (30), കിഴക്കേതൊടുകയിൽ കെ.ടി ഷിബിലി (21), പൂറായിൽ വി സി ബിജിൻ (28), മലപ്പുറം എടവണ്ണ വളാൻപറമ്പൻ അബ്ദുൽ ജസീൽ (26) എന്നിവരാണ് അറസ്റ്റിലായത്.
Leave a Reply