ബീനാച്ചി എസ്റ്റേറ്റിൽ നിന്നും പുള്ളിമാനെ വേട്ടയാടി കൊന്ന രണ്ട് പേർ അറസ്റ്റിൽ


Ad
സുൽത്താൻ ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ നിന്നും പുള്ളിമാനെ വേട്ടയാടി കൊന്ന രണ്ട് പേർ അറസ്റ്റിൽ. വടുവഞ്ചാൽ കുന്നത്ത് അബ്ദുൽ മുജീബ് (43), അമ്പലവയൽ കുപ്പക്കൊല്ലി അമ്പാട്ടു കുടിയിൽ എ.എ അജി (42) എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുന്നു. തോക്ക് ഉപയോഗിച്ച് മാനിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറും സംഘവും അറസ്റ്റ് ചെയ്തത്. പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. പ്രതികളിൽ നിന്നും പുള്ളിമാനിന്റെ ഇറച്ചി കടത്തി കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ വി ആനന്ദൻ, ഫോറസ്റ്റർമാരായ ജിബിത്ത്, ശരൺ പി വി, ജയേഷ് പി ജെ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *