കർഷകസംഘം മാനന്തവാടി പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി
മാനന്തവാടി: “കൊലയാളി നരേന്ദ്രമോദിയുടെ കർഷക വേട്ടക്കെതിരെ കർഷക പ്രതിഷേധം” എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം മാനന്തവാടി ഏരിയാകമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. സണ്ണി ജോർജ് അധ്യക്ഷനായി. എൻ എം ആന്റണി, പി ആർ ഷിബു, കെ സൈനബ, വി കെ ജോസ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. എ വി മാത്യു സ്വാഗതവും വി കെ തുളസിദാസ് നന്ദിയും പറഞ്ഞു
Leave a Reply