‘ഓര്‍മത്തണലില്‍ 1981’; പൂർവ വിദ്യാർഥി സംഗമം നാളെ
മാനന്തവാടി: വെള്ളമുണ്ട ഗവ. ഹൈസ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ചിന്റെ നാല് പതിറ്റാണ്ടിന് ശേഷമുള്ള സംഗമം നാളെ സ്‌കൂളില്‍ വെച്ച് നടക്കും. 2021 ജനുവരിയിലാണ് ഈ ബാച്ചിലെ ഏതാനും പേര്‍ ചേര്‍ന്ന് ഓര്‍മത്തണലില്‍ 1981 എന്ന പേരില്‍ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് ഓര്‍മകള്‍ പുതുക്കിത്തുടങ്ങിയത്. നിലവില്‍ 70 ഓളം പേരാണ് ഗ്രൂപ്പിലുള്ളത്. ഒഴിവ് സമയങ്ങളില്‍ സജീവമാകാറുള്ള ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയിലെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വീണ്ടും സ്‌കൂള്‍ മുറ്റത്ത് ഒരുമിച്ചുകൂടാനായി സാഹചര്യമൊരുങ്ങുന്നത്. സഹപാഠികള്‍ക്കായി സഹായങ്ങളൊരുക്കുന്നതിലും പരസ്പരം നേരില്‍ കണ്ട് സമ്മാനങ്ങള്‍ കൈമാറി ചങ്ങാത്തം പുതുക്കുന്നതിലും കഴിഞ്ഞ ഏതാനും മാസങ്ങളായി 1981 ലെ പത്താം ക്ലാസ്സുകാര്‍ പ്രായം മറന്നുള്ള യോജിപ്പിലാണ്. ഔപചാരികതകളില്ലാതെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഞായറാഴ്ച പുനസമാഗമം സംഘടിപ്പിച്ചിരിക്കുന്നത്.



Leave a Reply