രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തും

മാനന്തവാടി: രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തുമെന്ന് സംഘടന നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 19 ന് ബസ്സ് സ്റ്റാന്റിന് സമീപത്തെ കെ.എച്ച്.ആർ.എ ഹാളിൽ വെച്ചാണ് കർഷകരുടെ പരാതികൾ സ്വീകരിക്കുക. ഉച്ചയ്ക്ക് 2 മണിക്കാണ് കർഷകരുടെ പരാതികൾ സ്വീകരിക്കുക. വന്യമൃഗ ശല്യം, വിളനാശം, കൃഷിഭവനുകളുടെ അനാസ്ഥ, ബാങ്ക് ജപ്തികൾ തുടങ്ങി എല്ലാ പരാതികളും കർഷകർക്ക് നാൽകാം. നൽകിയ പരാതികൾ കേന്ദ്ര-സംസ്ഥാന കാർഷിക ഉപസമിതിൽ സമർപ്പിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുമെന്ന് സംഘടന നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ചെയർമാർ പി.ജെ.ജോൺ മാസ്റ്റർ, എ.എൻ. മുകുന്ദൻ, കെ.സി. ജേക്കബ്, സ്വപ്ന ആന്റണി, രജിനി രാജു, എം.ടി. റീന തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply