അജ്ഞാതജീവി വളര്‍ത്തുമുയലുകളെ കൊന്നു

തരുവണ: വീട്ടുമുറ്റത്തെ കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുമുയലുകളെ അജ്ഞാത ജീവി കൊന്നുതിന്നു. ചെറുകര മാഞ്ചേരി ഷിബുവിന്റെ 30 വളര്‍ത്തുമുയലുകളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മുയലുകളെ കൂടിന് പുറത്ത് കൊന്നിട്ട നിലയിലും പകുതി തിന്ന നിലയിലും കണ്ടെത്തിയത്. 60 മുയലുകളാണ് കൂട്ടിലുണ്ടായിരുന്നത്. പകുതിയിലധികവും പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കാട്ടുപൂച്ച വിഭാഗത്തില്‍പെട്ട് ജീവിയായിരിക്കാം കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കൃഷിക്കാരനായ ബിജുവിന്റെ വരുമാനമാര്‍ഗ്ഗം കൂടിയായിരുന്നു മുയല്‍ വളര്‍ത്തല്‍.



Leave a Reply