April 30, 2024

പുത്തുമല ഹർഷംപദ്ധതി: പീപ്പിൾസ് ഫൗണ്ടേഷൻ വീടുകൾ കൈമാറി

0
Img 20211025 Wa0044.jpg
കൽപറ്റ : മേപ്പാടി പുത്തുമല ഉരുൾപൊട്ടലിൽ വീട്നഷ്ടപെട്ടവർക്ക് വേണ്ടി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഹർഷം പദ്ധതിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ഏറ്റെടുത്ത വീടുകളുടെ താക്കോൽ  ജില്ലാ കലക്ക്റ്റർക്ക് കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ ഹർഷം പദ്ധതിയിൽ പത്ത് വീട്കളാണു ഏറ്റടുത്തത്.
കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം കെ മുഹമ്മദലി ജില്ലാ കലക്ടർ എ ഗീതക്ക് താക്കോലുകൾ കൈമാറി.
ദുരിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പീപ്പിൾസ് ഫൗണ്ടേഷനെ പോലുള്ള സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസാർഹമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഒര വർഷത്തിലധികമായി വാടകവീടുകളിൽ താമസിച്ചു വരുന്ന ബന്ധപ്പെട്ട കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് വീടുകൾ കൈമാറുമെന്ന് അവർ അറിയിച്ചു.
സന്നദ്ധ സംഘടനകളെ കോർത്തിണക്കിക്കൊണ്ടുള്ള സർക്കാറിന്റെ ഹർഷംപദ്ധതി മാത്യകാപരമാണെന്ന് ചെയർമാൻ എം.കെ മുഹമ്മദലി അഭിപ്രായപ്പെട്ടു.
ഉറവ വറ്റാത്ത കാരുണ്ണ്യത്തിന്റെയും വിദ്വേഷ പ്രചാരണങ്ങൾക്കിടം നൽകാത്ത മാനവീകതയുടെയും കേരളീയ മാതൃകയാണിത്. പീപ്പിൾസ് ഫൗണ്ടേഷനോടൊപ്പം ഇതിനായി കൈകോർത്ത സുമനുസ്സകൾക്ക് അദ്ധേഹം നന്ദി അറിയിച്ചു.
പ്രളയ പുനരധിവാസ പദ്ധതികളുടെ ഭാഗമായി വയനാട് ജില്ലയിൽ നാല് പീപ്പിൾസ് വില്ലേജുകളുൾപ്പെടെ എഴുപതിലധികം വീടുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയത്.
ചടങ്ങിൽ   ജമാഅത്തെ ഇസ്‌ലാമി ജില്ലാപ്രസിഡൻറ് ടി പി യൂനുസ്, സെക്രട്ടറി കെ അബ്ദുൽ ജലീൽ, എ ഡി എം ഷാജു, ഫിനാൻസ് ഓഫീസർ ദിനേഷൻ, നോഡൽ ഓഫീസർ അബ്ദുൽറസ്സാക്ക്, വി വി മുഹമ്മദ് ശിഹാബ്‌, ടി ഖാലിദ്, ടികെ സുഹൈർ, സി.കെ ഷമീം ബക്കർ എന്നിവർ പങ്കെടുത്തു.
പദ്ധതിയിലെ പത്ത് പീപ്പിൾസ് ഹോമുകളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയ ചോനാരത്ത് കണ്ടി ഗ്രാനൈറ്റ്സ് എം.ഡി.
സി.കെ ഷമീം ബക്കറിന് എ ഡി എം ഷൈജു ഉപഹാരം നൽകി 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *