April 30, 2024

ആദിവാസി സാക്ഷരത ക്ലാസുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കോളനികള്‍ 30 ന് ശുചീകരിക്കും.

0
Sa.1634586394 1.jpg
വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകള്‍ പുന:രാരംഭിക്കു തിന്റെ ഭാഗമായി ജില്ലയിലെ പഠനക്ലാസുകള്‍ നടക്കുന്ന ആദിവാസി ഊരുകള്‍ /കോളനികള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 30 ന് ശുചീകരണം നടത്തും. കല്‍പ്പറ്റ നഗരസഭയിലെ കോളിമൂലയില്‍ കോളനിയില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അഡ്വ. ടി.സിദ്ധീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയം തൊടി മുജീബ് എന്നിവര്‍ പങ്കെടുക്കും. മീനങ്ങാടി പഞ്ചമി കോളനിയിലെ ശുചീകരണം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ പങ്കെടുക്കും.

മുള്ളന്‍ക്കൊല്ലി ഗ്രാമ പഞ്ചായത്തില്‍ – മരക്കടവ്കോളനിയില്‍ പ്രസിഡണ്ട് പി.കെ.വിജയന്‍, പുല്‍പ്പള്ളി ചുണ്ടക്കൊല്ലി കോളനിയില്‍ ടി.എസ്. ദിലീപ്കുമാര്‍, പൂതാടി നെയ്ക്കുപ്പ കോളനിയില്‍ മേഴ്‌സി സാബു, പനമരം കിക്കൊല്ലി കോളനിയില്‍ പി.എം ആസ്യ, കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയില്‍ കമലരാമന്‍, മേപ്പാടി കല്ലുമല റാട്ടക്കൊല്ലി കോളനിയില്‍ ഓമന രമേശ്, പൊഴുതന സുഗന്ധഗിരി പ്ലാന്റേഷനില്‍ അനസ് റോസ്നസ്റ്റെഫി, മൂപ്പൈനാട് ക്ലബ്ബ്മട്ടം കോളനിയില്‍ എ.കെ റഫീഖ്, പടിഞ്ഞാറത്തറ അംബേദ്ക്കര്‍ കോളനിയില്‍ പി.ബാലന്‍, വൈത്തിരി ചെമ്പട്ടി കോളനിയില്‍ എം.വി.വിജേഷ്, കോട്ടത്തറ കള്ളംവെ'ി കോളനിയില്‍ പി.പി.റിനീഷ്, തരിയോട് പാറക്കണ്ടികോളനിയില്‍ ഷിബു വി. ജി, വെങ്ങപ്പള്ളി നായാടിപൊയില്‍ കോളനിയില്‍ ഇ.കെ.രേണുക, വെള്ളമുണ്ട പിള്ളേരി കോളനിയില്‍ സുധി രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ജുനൈദ് കൈപ്പാണി എന്നിവര്‍ പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പംകുളം കോളനിയില്‍ ചെയര്‍മാന്‍ ടി.കെ രമേശും, അമ്പലവയല്‍ പാട്ടകോളനിയില്‍ വൈസ് പ്രസിഡണ്ട് കെ.ഷമീറും,  കോവെന്റ് കോളനിയില്‍ ചെയര്‍പേഴ്സ സി.കെ.രത്നവല്ലിയും തിരുനെല്ലി അംബേദ്കര്‍ കോളനിയില്‍ പി.വി ബാലകൃഷ്ണനും, എടവക തോണിച്ചാല്‍ കോളനിയില്‍ എച്ച്.ബി.പ്രദീപും, നൂല്‍പ്പുഴ കല്ലൂര്‍കോളനിയില്‍ ഷീജ സതീശനും, നെന്‍മേനി അമ്പലക്കു് കോളനിയില്‍ ഷീല പുഞ്ചവയലും, മുട്ടില്‍ വാളംവയല്‍ കോളനിയില്‍ നസീമ മാങ്ങാടനും   ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. മേപ്പാടി ചൂരല്‍ മല ഏലമല കോളനിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങി ജനപ്രതിനിധികള്‍ പങ്കെടുക്കും.

ക്ലാസിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ പഞ്ചായത്ത്തല സംഘാടക സമിതി ഇന്‍സ്ട്രക്ടര്‍മാരുടെ യോഗവും, ജില്ലയില നോഡല്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍  ഇന്‍സ്‌ക്ടര്‍മാര്‍ക്ക് കോവിഡ് മാര്‍ഗ്ഗരേഖാ ബോധവത്ക്ലാസുകളും സംഘടിപ്പിച്ചു. ജില്ലയിലെ ക്ലാസ് നടക്കുന്ന കോളനികള്‍ ശുചീകരിക്കുന്നതോടു കൂടി ക്ലാസുകള്‍ പുന:രാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *