May 20, 2024

ഫേസ്ബുക്ക് പേര് മാറ്റി; ഇനി മെറ്റ

0
Img 20211029 Wa0005.jpg
ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതല്‍ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്‌ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകള്‍ അങ്ങനെ തന്നെ തുടരും. മാതൃകമ്ബനിയുടെ പേരാണ് മാറ്റിയത്. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്ബനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോള്‍ നമ്മുടെ പേര് ഒരു ഉത്പന്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നും എന്നാല്‍ മെറ്റവേഴ്‌സ് കമ്ബനിയാകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. മെറ്റ എന്നാല്‍ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നര്‍ഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്ബനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്ബനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച്‌ ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിര്‍ത്താം. അതുവഴി വലിയ സാമ്ബത്തിക രംഗം സൃഷ്ടിക്കാം – സു ക്കര്‍ബര്‍ഗ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *