കാച്ചിൽ കൃഷിയിലും അതിജീവിക്കാനാകാതെ കാച്ചിൽ കൃഷി ഗ്രാമം.

റിപ്പോർട്ട് / സി.ഡി.സുനീഷ്
മുത്തങ്ങ:
കോഴിക്കോട് ബാംഗ്ളൂർ ദേശീയ പാതയിൽ നിന്നും
മൂന്നു കിലോമീറ്റർ അകലെയുള്ള കുമഴി ,, കാച്ചിൽ കൃഷി ഗ്രാമത്തിലെ കർഷകർ വലിയ അതിജീവന പ്രതിസന്ധിയാണ് നേരിടുന്നത്. ചുറ്റും വനപ്രദേശമായ ഈ ഗ്രാമത്തിൽ 30 ഓളം വരുന്ന ചെട്ടി സമുദായത്തിലെ കർഷകരാണ് ,കാച്ചിൽ കൃഷിയിലും രക്ഷയില്ലാതെ ശ്വാസം വലിക്കുന്നത്.
കൃഷി വകുപ്പിൻ്റെ ഒരു പരിഗണനയും പദ്ധതികളും ഞങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ,കാച്ചിൽ കൃഷിക്കാരായ ശോഭനകുമാരിയും, ശശി കെ.പി.യും ന്യൂസ് വയനാടിനോട് പറഞ്ഞു.
സ്ഥിരതയില്ലാത്ത വില നിലവാരവും രോഗങ്ങളും
വന്യമൃഗങ്ങളുടെ കടന്നു
കയറ്റവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ വ്യക്തമാക്കി.
വയനാട്ടിൽ വലിയ തോതിൽ ഒരു ഗ്രാമത്തിൽ കാച്ചിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും ,കൃഷി ശാസത്രജ്ഞരുടേയും കർഷകരുടേയും യാതൊരു ശ്രദ്ധയും പരിഗണനയും ഉണ്ടാകാത്തതിൽ കർഷകർ പ്രതിഷേധത്തിലാണ്. പത്ത് വർഷത്തിലധികമായി പ്രധാന വിള കാച്ചിൽ ആയിട്ട് പോലും തുടരുന്ന അവഗണനക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.



Leave a Reply