പുൽപ്പള്ളി ബിവറേജിന് സമീപം അനധികൃത മദ്യ വിൽപ്പന

പുൽപ്പള്ളി : താഴെ അങ്ങാടി ബിവറേജിനു താഴെ പ്രവർത്തിക്കുന്ന കട കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന തകൃതിയായി നടക്കുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങി ബിവറേജ് തുറക്കുന്ന 9-30 വരെ യാണ് ഇവിടെ അനധികൃത മദ്യ വിൽപ്പന നടക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. ബിവറേജിൽ നിന്ന് മദ്യം വാങ്ങി കോട്ടർ -200 രൂപ ക്കും,പെഗ്ഗ് -100 രൂപയ്ക്കുമാണ് ഇവിടെ വില്പന നടത്തുന്നത്.നിരവധിയാളുകൾ അതി രാവിലെ തന്നെ മദ്യവിൽപ്പന കേന്ദ്രങ്ങളിൽ എത്തി ചേരുന്നു. ചായ കടയുടെയും, പാൻ മസാല കടയുടെയും മറവിലാണ് ഈ അനധികൃത മദ്യക്കച്ചവടം നടക്കുന്നത്. രാവിലെ ട്യൂഷൻ ക്ലാസ്സിൽ പോകുന്ന അനേകം വിദ്യാർത്ഥികൾക്കും, വഴി യാത്രക്കാർക്കും ഇവിടെ ഏറെ ക്ലേശങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പുൽപ്പള്ളി നിവാസികൾ പറയുന്നു.



Leave a Reply