ജന ചേതന യാത്ര; വിളംബര ജാഥക്ക് സ്വീകരണം നൽകി
വെള്ളമുണ്ട : 'അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്ര വിചാര പുലരി ഉദിക്കാൻ'എന്ന സന്ദേശവുമായി കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ജന ചേതന യാത്രയുടെ ഭാഗമായി മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച
വിളംബര ജാഥക്ക് വെള്ളമുണ്ട എട്ടേനാലിൽ സ്വീകരണം നൽകി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റൻ ആർ.അജയകുമാർ,പി.ടി സുഗതൻ,പി.ടി സുഭാഷ്,എ.വി മാത്യു,സദാനന്ദൻ മാസ്റ്റർ,സുരേഷ്.കെ,എം സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply