April 27, 2024

സുഗതകുമാരിയുടെ കവിതകൾക്ക് പ്രസക്തിയേറുന്നു

0
Img 20221225 Wa00092.jpg
പുൽപ്പള്ളി : തുടർച്ചയായ രണ്ട് പ്രളയങ്ങൾ സൃഷ്ടിച്ച, പാരിസ്ഥിതീക ദുരന്തങ്ങളെയും കോവിഡിനെയും നേരിട്ട കേരളം, സുഗതകുമാരി ടീച്ചർ പ്രവചനാത്മകമായി പണ്ട് പറഞ്ഞ പല കാര്യങ്ങളുടെയും സത്യം ഇന്ന് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും കാടും പ്രകൃതിയുമായുള്ള
നിരന്തര സഹവവാസത്തിലൂടെയാണ് മനുഷ്യ ചരിത്രം മുന്നേറിയതെന്നു തന്റെ കവിതകളിലൂടെ ടീച്ചർ പറഞ്ഞുവെന്നും, കവിയും നോവലിസ്റ്റും ചിന്തകനുമായ കൽപ്പറ്റ നാരായണൻ പറഞ്ഞു.
വയനാട് പ്രകൃതി സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സുഗതകുമാരി പുരസ്‌കാരം പുൽപള്ളി ജയശ്രീ ഹൈ സ്കൂളിന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തിയ കവിതലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. അഡ്വ. പി ചാത്തു കുട്ടി യോഗം ഉദ്ഘാടനം  ചെയ്തു. പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ ബാദുഷ അധ്യക്ഷം വഹിച്ചു. സുഗതകുമാരി ടീച്ചറുടെ പ്രകൃതി സംരക്ഷണ രംഗത്തെ സംഭാവനകളെ കുറിച്ച് ഹ്യും സെന്റർ ഫോർ ഇക്കോളജി ഡയറക്ടർ ഡോ. സുമ വിഷ്ണു ദാസ് ഡാംസാരിച്ചു. കെ ആർ ജയറാം, പ്രൊ. വർഗീസ് വൈദ്യൻ, കെ ഡി ഷാജി ദാസ്, കെ ആർ ജയരാജ്‌, മീര സിബി, കലാമണ്ഡലം റെസി ഷാജി എന്നിവർ പ്രസംഗിച്ചു. തോമസ് അമ്പലവയൽ സ്വാഗതവും പി ആർ സുരേഷ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *