March 25, 2023

കേരള ബഡ്ജറ്റിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

IMG_20230202_142254.jpg
കൽപ്പറ്റ: ധനമന്ത്രി നാളെ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു. 
കുടിശ്ശികയായ പതിനഞ്ചു ഗഡു ക്ഷാമബത്ത, മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യം, തടഞ്ഞുവെച്ച പേ റിവിഷൻ അരിയർ, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ എന്നിവ നാളെ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ.ജിതേഷ് അധ്യക്ഷത വഹിച്ചു.
എൻ.ജെ.ഷിബു, ഇ.എസ്.ബെന്നി, ലൈജു ചാക്കോ, ഗ്ലോറിൻ സെക്വീര, ഇ.വി.ജയൻ, റോബിൻസൺ ദേവസ്സി, പി.ജെ.ഷിജു, കെ.ജി. പ്രശോഭ്, ശ്രീജിത്ത് കുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.സെൽജി, എബിൻ ബേബി, കെ.എൻ റഹ്മത്തുള്ള, ലിതിൻ മാത്യു, എസ്.ശാരിക, പി.നാജിയ, എ. ഭാരതി, സിബി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *