എൽ എസ് ഡി സ്റ്റാമ്പുമായി യുവാവിനെ പിടികൂടി

മുത്തങ്ങ : എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ എൽ എസ് ഡി സ്റ്റാമ്പ്, അഞ്ച് ഗ്രാം കഞ്ചാവും കൈവശം വച്ച കുറ്റത്തിന് രോഹിത്ത് രാജഗോപാലൻ (38) ബാംഗ്ലൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന ഫോർഡ്ന്റെ ഇക്കോ സ്‌പോർട് കാറും കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പി,പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം, സുനിൽ കുമാർ എം എ .സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ , അനിൽ എ. എന്നിവർ പങ്കെടുത്തു.



Leave a Reply