സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി അവാർഡ് വീണ്ടും സന്തോഷ നഗരിക്ക്

ബത്തേരി : നഗരസഭകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് പുരസ്ക്കാരം രണ്ടാം തവണയും സുൽത്താൻ ബത്തേരി നഗരസഭക്ക് ലഭിച്ചു. സംസ്ഥാനത്തു തന്നെ വികസന പ്രവർത്തനങ്ങളിൽ മൂന്നാം സ്ഥാനത്താണ് നഗരസഭ.
സന്തുലിത വികസനത്തിലൂന്നിയ സുസ്ഥിര വികസനം ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്..
നഗരസഭയിലെ ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്തുന്നതിനുള്ള ഹാപ്പി ഹാപ്പി ബത്തേരി എന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നവജാത ശിശുക്കൾക്ക് സ്നേഹോപഹാരം, ഓട്ടോ റിക്ഷാ തൊഴിലാളികളോട് ആദരം,സ്കൂൾ പാചകത്തൊഴിലാളികളെ ആദരിക്കൽ സ്കൂൾ തല ഹാപ്പി കോർണർ തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കി.
ഇത് നഗരസഭയിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ നടന്ന കൂട്ടായ്മയുടെ അംഗീകാരമായി നഗരസഭ ഈ അവാർഡിനെ കാണുന്നു.
അവാർഡ് ജനങ്ങൾക്ക് സമർപ്പിക്കുന്നതായി നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് പറഞ്ഞു.



Leave a Reply