സാജിതയുടെ കഞ്ചാവ് വേട്ടയിൽ ഞെട്ടി പോലീസുകാരും പ്രദേശവാസികളും

കല്‍പ്പറ്റ: സ്ത്രീകളെ ഉപയോഗിച്ചുള്ള കഞ്ചാവ് വേട്ടയിൽ പിടിക്കപ്പെടില്ലെന്ന് ധാരണയിൽ കടത്തികൊണ്ട് വന്ന എംഡി എം എ യും, മയക്കുമരുന്ന് ഗുളികകളുംമായി സ്ത്രി അടക്കം മൂന്ന് പേരെക്കൂടെ കൂടി പിടികൂടി .
മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി (കൊട്ടാരം ഷാഫി) (35), മുട്ടില്‍ പരിയാരം സ്വദേശി എറമ്പന്‍ വീട്ടില്‍ അന്‍ഷാദ്(27), താഴെമുട്ടില്‍ കാവിലപ്പറമ്പ് വീട്ടില്‍ സാജിത(40) എന്നിവരെയാണ് കല്‍പ്പറ്റ പോലിസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍ ഷൈജു, എസ് ഐ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായീന്‍കണ്ടി വീട്ടില്‍ ഷഫീഖ് (37) അമ്പത് ഗ്രാമോളം എംഡി എം എ യും, മയക്കുമരുന്ന് ഗുളികകളുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയ്യാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതികള്‍ പിടിയിലായത്.
കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ഷാഫി (കൊട്ടാരം ഷാഫി) നേരത്തെ പിടിയിലായ ഒന്നാം പ്രതി ഷഫീക്കിന് 53,000/- രൂപ നേരിട്ട് കൊടുത്താണ് 46.9 ഗ്രാം എംഡി എം എ വാങ്ങുന്നതിന് നിര്‍ദ്ദേശം നല്‍കിയത്. 3-ാം പ്രതി അന്‍ഷാദ് ഷഫീക്കിനൊപ്പം എംഡി എം എ വാങ്ങുന്നതിനായി പോകുവാനും, തിരികെ കല്‍പ്പറ്റയിലേക്ക് എത്തിക്കുന്നതിനും കൂടെയുണ്ടായിരുന്നു. 4-ാം പ്രതി സാജിത മറ്റു പ്രതികളോടൊന്നിച്ച് കെഎല്‍ 52 ജി 6545 നമ്പര്‍ കാറില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതിനും മറ്റും സഹായിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



Leave a Reply