പി ഡി.പി ജില്ലാ കമ്മറ്റി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ : അബ്ദുള്‍ നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക, അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാകാന്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടുക തുടങ്ങിയ ആ വശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി.ഡി.പി ജില്ലാ കമ്മറ്റി നടത്തിയ ധര്‍ണ്ണ വയനാട് ജില്ലാ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു . പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ ചെമ്പോത്തറ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി ഉമ്മര്‍ തരുവണ, സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ഇല്ലിക്കണ്ടി അഷറഫ് അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് പഞ്ചാര മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ , അഞ്ചുകുന്ന് എ എം എ സിദ്ധിഖ്, പി.റ്റി യുസി സെക്രട്ടറി മുഹമ്മദ് അടിവാരം,സി.എച്ച്. മുനീര്‍ , ലത്തീഫ് കബ്ലക്കാട്, ശിഹാബ് വെങ്ങപ്പള്ളി, സൈന്‍ദ്ദീന്‍ കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കളകടര്‍ക്ക് നിവേദനം നല്‍കി പാര്‍ട്ടി നേതാക്കള്‍ ധര്‍ണ്ണ അവസാനിപ്പിച്ചു.



Leave a Reply