സി വി രാമൻ അനുസ്മരണവും ശാസ്ത്ര പ്രദർശനവും നടത്തി

കാട്ടിക്കുളം : കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സി വി രാമൻ അനുസ്മരണവും ദേശീയ ശാസ്ത്ര ദിനവും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളുടെ സ്റ്റിൽ,മോഡൽ വർക്കിംഗ് മോഡൽ,പ്രൊജക്റ്റ്,ലഘു പരീക്ഷണങ്ങൾ,ശാസ്ത്ര പ്രദർശനം,ഡോക്യൂമെന്ററി എന്നിവ നടത്തി. പ്രധാന അധ്യാപിക ബീന വർഗീസ് ഉദ്ഘാടനം ചെയ്തു. ഷാജു കെ കെ,അപർണ കെ റെജി, സജിത രാജ്, ഷിജിന പി എന്നിവർ സംസാരിച്ചു. ശാസ്ത്ര ക്ലബ് കോ-ഓർഡിനേറ്റർ അർഷിത പി നന്ദി പറഞ്ഞു.



Leave a Reply