പാചക വാതക വർദ്ധനവ് സാധാരണക്കാരനോടുള്ള യുദ്ധപ്രഖ്യാപനം: നൂർ ജഹാൻ കല്ലങ്കോടൻ

കൽപ്പറ്റ: മോഡി സർക്കാരിന്റെ ഗ്യാസ് വില വർധിപ്പിക്കാനുള്ള തീരുമാനം സാധാരണ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ജനാധിപത്യ സമരങ്ങളിലൂടെ ഇതിനെ നേരിടാൻ ജനം തയ്യാറാകണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സമിതിയംഗം നൂർജഹാൻ കല്ലങ്കോടൻ. ഗ്യാസ് വില വർദ്ധനക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി കല്പറ്റയിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇടക്കിടെയുള്ള ഈ വർദ്ധനവ് ഓരോ സാധാരണക്കാരന്റെയും വയറ്റത്ത് അടിക്കുന്ന നിലപാട് ആണെന്നും ഇത് പ്രതിഷേധാർഹമാണെന്നും നൂർജഹാൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജംഷീദയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിവിധ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. ജില്ല സെക്രട്ടറി സെറീന സ്വാഗതവും ജില്ലാ കമ്മറ്റിയംഗം നജ്ല നന്ദിയും പറഞ്ഞു.



Leave a Reply