March 22, 2023

ട്രോമ കെയർ പ്രവർത്തനത്തിന് വയനാട്ടിൽ തുടക്കം

IMG_20230304_183842.jpg
മാനന്തവാടി: അപകടസ്ഥലങ്ങളിലും പ്രകൃതി ദുരന്ത മേഖലയിലും മഹാമാരിയിലും രക്ഷാപ്രവർത്തനം ശാസ്ത്രീയമായി പഠിച്ച് പ്രവർത്തിക്കുന്ന ട്രോമ കെയർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റോഡപകടങ്ങളിൽ പെട്ടവർക്ക് ദ്രുതഗതിയിൽ സഹായമെത്തിക്കുന്ന ജീവൻ രക്ഷാവൊളണ്ടിയർമാരടങ്ങുന്നതാണ് ട്രോമാ കെയർ സംവിധാനം. മൂന്ന് ദിവസത്തെ പരീശീലനത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിപാടി
മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ട്രോമ കെയർ പ്രസിഡന്റ് പ്രദീപ്കുമാർ 
റിട്ട: സൂപ്രണ്ട് ഓഫ് പോലീസ് അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർ പേഴ്സൺ ജേക്കബ് സെബാസ്‌റ്റ്യൻ, പൊതുമരാമത്ത് സ്റ്റാന്റിംഗി കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ്സ, ട്രോമ കെയർ ഭാരവാഹികളായ കൃഷ്ണനുണ്ണി രാജ, കെ.രാജഗോപാൽ , ശ്രീഷ് കുമാർ വി , വള്ളിയൂർകാവ് യു.പി സ്കൂൾഹെഡ് മാസ്റ്റർ പവനൻപ്രസംഗിച്ചു. പരിശീലകരായ
ഡോ. ലോകേഷൻ നായർ , പി. ഹേമപാലൻ, പി.പി. കെ പവിത്രൻ , പി.വി ബിശ്വാസ്, പി.ധന്യ, ഡോ: ഫവാസ് , സി.എം പ്രദീപ് കുമാർ , ഉമ്മർ റഫീഖ് വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. വി.വി
സനൂപ്, കെ.പി ഷജിത് ,എം.കെ ഷാലു , എം.കെനാസർ, എം.ഷിജു, സി.കെ പ്രമോദ്, ടി.ഷനത്ത് ക്യാംപിന് നേതൃത്വം നൽകി.വി.ഹുസൈൻ സ്വാഗതവും
കെ രാജഗോപാൽ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *