നാടിൻ്റെ ഉത്സവമായി മഞ്ച വിളവെടുപ്പ്

മാനന്തവാടി : ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് , വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ മുണ്ടക്കൽ കോളനിയിൽ നടത്തിയ മഞ്ഞൾ കൃഷി “മഞ്ച” വിളവെടുപ്പ് നാടിൻ്റെ ഉത്സവമായി. നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന സന്ദേശവുമായി ആദിവാസി കുടുംബങ്ങൾക്ക് വരുമാനദായക സംരംഭം കൂടി കൃഷിയിലുടെ വളർത്തുക എന്ന ആയുഷ് ദൗത്യത്തിന് കൂടിയാണ് ഇവിടെ തുടക്കമായത്.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൽ കോളനിയിലെ ഒരേക്കർ സ്ഥലത്താണ് മഞ്ഞൾ കൃഷി നടത്തിയത്. തുടി വാദ്യഘോഷങ്ങളുമായി നടന്ന വിളവെടുപ്പ് പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ആദ്യ മഞ്ഞൾ വിപണന ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻ്റ് സുധിരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഭാരതീയ ചികി ത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.പ്രീത മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന ജിതേന്ദ്ര പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കല്യാണി,ബാലൻ വെള്ളരിമ്മൽ,പി.കെ. അമീൻ,
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇ. സൽമത്ത്, സീനത്ത് വൈശ്യൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ലതിക, അഹമ്മദ് കൊടുവേരി, ജില്ലാ ഹോമിയോ ഡി.എം.ഒ ഡോ.ടി.വൈ.ശ്രീലേഖ, മംഗലശേരി നാരായണൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബീന വർഗ്ഗീസ്, ടി. ഇ.ഒ ഷില്ലി ജോർജ്ജ്,കൃഷി ഓഫീസർ കെ. കോകില, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മനു വർഗ്ഗീസ്, ആയുഷ് ഗ്രാമം നോഡൽ ഓഫീസർ ഡോ.എബി ഫിലിപ്പ് എന്നിവർ സംസാരിച്ചു. വിദ്യാലയലതലത്തിലെ മികച്ച ആയുഷ് ക്ളബ്ബുകൾക്കുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു.



Leave a Reply