ലഹരി വർജ്ജന ക്യാമ്പയിൻ :സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചെന്നലോട്:സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിമുക്തി ലഹരി വർജ്ജന ക്യാമ്പയിന്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് പാർട്ടിയും തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് വികസന സമിതിയും വയനാട് ജില്ലാ മൊബൈൽ ഹോമിയോ സ്പെഷ്യലിറ്റി ക്ലിനിക്കിൻ്റെ സഹകരണത്തോടെ ചെന്നലോട് സഹൃദയ കർഷക വായനശാലയിൽ വെച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനുപമ, സിവിൽ എക്സൈസ് ഓഫീസർ എം വി പ്രജീഷ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.
കെ ഡൻസിൽ, പി അർജുൻ, എം ദേവസ്യ, ഇ എം സെബാസ്റ്റ്യൻ, എ കെ മുബഷിർ, എൻ സി ജോർജ്ജ്, സാഹിറ അഷ്റഫ്, ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു



Leave a Reply