April 30, 2024

മുത്തങ്ങ പൊൻകുഴിയിൽ ലോറി ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

0

കൽപ്പറ്റ:  ദേശീയയപാത 766 ൽ വച്ച് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. മുത്തങ്ങ റെയിഞ്ചിൽ കൗണ്ടൻമൂല വനമേഖലയിലാണ് 25 വയസ്സുള്ള പിടിയാനയെ ചരിഞ്ഞനിലയിൽ ആനയെ നീരീക്ഷിക്കാനായി പോയ വനപാലകർ കണ്ടെത്തിയതെന്നും പോസ്റ്റ് മോർട്ടം വെള്ളിയാഴ്ച നടക്കുമെന്നും എസിഎഫ് അജിത് കെ രാമൻ പറഞ്ഞു. ലോറിയിടിച്ച് വാരിയെല്ലിനും മുൻകാലിനും സാരമായി പരിക്കേറ്റ ആന പരിക്കിനെ അതിജീവിക്കാനുള്ള സാധ്യതകുറവാണന്നും ആനയ്ക്ക് പ്രാഥമിക ചികിൽസ നൽകിയ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ അരുൺസക്കറിയ ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. അതേ സമയം ആനയെ ലോറിയിടിക്കുകയും ചികിൽസ നൽകിയിട്ടും ചരിഞ്ഞ സാഹചര്യത്തിൽ ദേശീയപാതയിൽ പട്രോളിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.വൈകിട്ട് ആറ് മണിമുതൽ രാത്രി 9മണിവരെ പട്രോളിംഗ് നടത്താനാണ് തിരുമാനിച്ചിരിക്കുന്നതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.  ചൊവ്വാഴ്ച രാത്രി 8.30യോടെയാണ് മുത്തങ്ങ പൊൻകുഴിക്ക് ദേശീയപാത 766ൽ വെച്ച് ആനയെ ലോറി ഇടിച്ചത്. ആനക്കൂട്ടത്തോടൊപ്പം റോഡ് മുറിച്ചുകടക്കുകായിരുന്ന ആനയെ മൈസൂര് ഭാഗത്തുനിന്നും വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആനയുടെ മുന്നിലെ വലതുകാലിന് സാരമായി പരുക്കേൽക്കുകയും വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ പാതയോരത്ത് വീണുപോയ ആന പിന്നീട് കാട്ടിലേക്ക് നീങ്ങിയിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ വനംവകുപ്പ് പരിക്കേറ്റ ആനയക്ക് സമീപം നിലയുറപ്പിച്ച ആനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുകയും പിന്നീട് മയക്കുവെടിവച്ച് പിടികൂടി പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. എസിഎഫ് അജിത് കെ രാമൻ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ അരു സക്കറിയ എിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ ചികിൽസച്ചത്. സംഭവത്തിൽ അന്നുതന്നെ അറസ്റ്റിലായ ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി സമീജ്(26)നെ ബുധനാഴ്ച ബത്തേരി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ലോറിയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടാന ചരിഞ്ഞ പശ്ച്ചാതലത്തിൽ  വനം വകുപ്പുദ്യോഗസ്ഥർ രാത്രി കാല പട്രോളിംഗ്‌ ശക്തമാക്കി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *